Oddly News

കോൾ റെക്കോർഡ് വിനയായി! വരൻ കല്യാണം വേണ്ടെന്നുവെച്ചതോടെ വാട്ടർ ടാങ്കിന് മുകളിൽ കയറി പെൺകുട്ടി! നാടകീയ രംഗങ്ങൾ

ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് 23-കാരി വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട പോലീസ് രക്ഷാപ്രവർത്തനമാണ് ഗ്രാമത്തിൽ നടന്നത്. വലിയൊരു കൂട്ടം ആളുകൾ ഇത് കാണാൻ ഗ്രാമത്തിൽ തടിച്ചുകൂടി. അനുപമ എന്ന യുവതിയെ പിന്നീട് പോലീസ് സുരക്ഷിതമായി താഴെയിറക്കി കുടുംബത്തിന് കൈമാറി. സരായ് അക്കീൽ സ്വദേശിയായ അവധേഷ് കുമാറുമായി അനുപമയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇരുവരുടെയും ഒരു ഫോൺ കോൾ റെക്കോർഡിംഗ് അവധേഷിന് ലഭിച്ചതോടെയാണ് Read More…

Oddly News

“ഇവൻ എന്റെ ഭർത്താവാടി!”: വിവാഹവേദിയിലേക്ക് ആദ്യഭാര്യയുടെ മാസ് എൻട്രി; മണ്ഡപത്തിൽ ഹൈഡ്രാമ!വീഡിയോ

കാണ്പൂർ: ഉത്തർപ്രദേശിലെ കാണ്പൂരിൽ വിവാഹ സൽക്കാരത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. വരന് താനുമായി നിയമപരമായ വിവാഹബന്ധം നിലനിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് ഒരു യുവതി ചടങ്ങിലേക്ക് കടന്നുവരികയായിരുന്നു. ക്യാമറയിൽ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവതി വേദിയിലെത്തി വധുവിനെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. വെള്ളിയാഴ്ച രാത്രി ചാക്കേരിയിലെ ചൗധരി മാരേജ് ലോണിലായിരുന്നു സംഭവം. ചമൻഗഞ്ച് സ്വദേശിയായ സഹാന ഹസൻ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് വിവാഹ സൽക്കാരത്തിനെത്തിയത്. താനുമായി നിയമപരമായി വേർപിരിയാതെയാണ് വരനായ Read More…

Crime

‘എനിക്ക് ഇയാളെ വേണ്ട’; ആദ്യരാത്രിയിൽ വരനെ അടിച്ച് പരുക്കേല്‍പ്പിച്ച് നവവധു; പിന്നാലെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

ഉത്തർപ്രദേശിലെ രാംപൂരിൽ വിവാഹത്തിന്റെ ആദ്യരാത്രിയിൽ വരനെ വധു മർദ്ദിച്ചതായും തുടർന്നുണ്ടായ കുടുംബകലഹത്തിൽ വരന് പരിക്കേറ്റതായും പരാതി. ബിലാസ്പൂരിലെ ലക്ഷ്മിനഗർ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 29-നാണ് ബേക്കറി ഉടമയായ ഇരുപത്തിരണ്ടുകാരൻ കനയ്യയും കിച്ച സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധുവിനായി ബന്ധുക്കൾക്കും അയൽവാസികൾക്കുമായി വിരുന്നും ഒരുക്കിയിരുന്നു. രാത്രി വരെ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. രാത്രി ദമ്പതികൾ മുറിയിലേക്ക് പോയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി വീട്ടുകാർ പറയുന്നു. ബഹളം Read More…