ഒരു കലണ്ടര്‍വര്‍ഷം എത്രയധികം ഏകദിനം കളിച്ചാലും ലോകകപ്പിലെ വിജയം നല്‍കുന്ന ആനന്ദം രാജ്യത്തിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്‌ളാദം ചില്ലറയല്ല. 2023 ലോകകപ്പില്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളും ഓരോ താരങ്ങളില്‍ കണ്ണു വെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കണ്ണുവെയ്‌ക്കേണ്ട ചില പ്രധാന താരങ്ങള്‍ ഇവരാണ്. അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഷീദ്ഖാന്റെ പ്രകടനം ഏറ്റവും നിര്‍ണ്ണായകമായിരിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ബാറ്റ് കൊണ്ട് അവസാന ഓവറുകളില്‍ ടീമിനെ തുണയ്ക്കാനുമാകും. Read More…