Crime

ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ കസ്‌റ്റഡിയിലായ മരട്‌ അനീഷ്‌ റിമാന്‍ഡില്‍ ,തമിഴ്‌നാട്‌ പോലീസിനു കൈമാറും

കുപ്രസിദ്ധ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌ റിമാന്‍ഡില്‍. പോലീസിനെ ഭീഷണിപ്പെടുത്തിയയതിനു സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മരട്‌ അനീഷിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട്‌ പോലീസ്‌ അനീഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചിട്ടും അനീഷ്‌ കോടതിയില്‍ ഹജാരായിരുന്നില്ല. തുടര്‍ന്ന്‌ കോടതി അറസ്‌റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണു അനീഷ്‌ പോലീസിന്റെ പിടിയിലാകുന്നത്‌.അതേസമയം മരട്‌ അനീഷിനെ അന്വേഷിച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്‌. അഞ്ചുമാസം മുമ്പ്‌ വാഹനത്തില്‍ ഒരു Read More…

Crime Featured

സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌; പോലീസും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും, സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌

കൊച്ചി: നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌ നടത്തുന്നുവെന്ന്‌ സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പാകള്‍ കേന്ദ്രീകരിച്ച്‌ ബ്ലാക്ക്‌മെയിലിങ്‌ നടത്തുന്ന വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്‌. നഗരത്തില്‍ സ്‌പാകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലീസ്‌ പിന്നീട്‌ അനധികൃത സ്‌ഥാപനങ്ങള്‍ കൂണുപോലെ ഉയര്‍ന്നപ്പോഴും കണ്ണടച്ചു എന്നാണ്‌ ആക്ഷേപം.ഇതിനു പിന്നില്‍ ഹണി ട്രാപ്പ്‌ Read More…