റാഞ്ചി: തോക്കുകൾ താഴെവെച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ രണ്ട് മുൻ മാവോയിസ്റ്റ് കമാൻഡർമാർ ഹസാരിബാഗ് ഓപ്പൺ ജയിലിൽ വെച്ച് വിവാഹിതരായി. മുൻ നക്സലുകളുടെ പുനരധിവാസത്തിന് കരുത്തേകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് അപൂർവ്വമായ ഈ മംഗളകർമ്മത്തിന് നേതൃത്വം നൽകിയത്. സുരേഷ് സിംഗ് മുണ്ട, സോംവാരി ഹെംബ്രാം എന്നിവരാണ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. ജാർഖണ്ഡിലെ ഓപ്പൺ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർ തമ്മിൽ നടക്കുന്ന ആദ്യത്തെ വിവാഹമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. റാഞ്ചിയിലെ ബുണ്ടു സ്വദേശിയായ സുരേഷും തമർ സ്വദേശിയായ സോംവാരിയും Read More…

