ഫുക്കറ്റിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്ന വിനോദ സഞ്ചാരിയുടെ തലയിൽ നിന്ന് ഒരു പാറ്റയെ ഒരു തായ്‌ലൻഡ് സ്ത്രീ തട്ടി താഴെയിട്ടു. ഒരു ഉപകാരം എന്നോണമാണ് യുവതി ഇത് ചെയ്തതെങ്കിലും സംഭവം കൈവിട്ടുപോയി. കാരണം വിനോദ സഞ്ചരിയായ ആ യുവാവിന്റെ വളർത്തുപാറ്റയെയാണത്രെ യുവതി തട്ടിക്കളഞ്ഞത്. പാറ്റോംഗ് ബീച്ചിന് സമീപമുള്ള ക്യാമറയിൽ പതിഞ്ഞ ഈ വിചിത്ര സംഭവം കാംഫെങ് ഫെറ്റ് കംപ്ലയിൻ്റ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവെച്ചത്. വീഡിയോയിൽ, തായ്‌ലൻഡുകാരിയായ സ്ത്രീ യുവാവിന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഈ Read More…