തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്തു മാറ്റങ്ങള്‍ക്കു വഴിയൊരുക്കി ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇന്‍സുലിന്‍ ‘അഫ്രെസ’ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ജ്യോതിദേവ്സ് പ്രഫഷണല്‍ എജ്യുക്കേഷന്‍ ഫോറവും പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് ‘അഫ്രെസ’ പരിചയപ്പെടുത്തിയത്.അമേരിക്കയിലെ മാന്‍കൈന്‍ഡ് കോര്പ്പറേഷന് നിര്‍മിക്കുന്ന അഫ്രെസ, പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ഭക്ഷണസമയം ഉപയോഗിക്കാവുന്ന, അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിനാണ് അഫ്രെസ. ചെറിയ ഇന്‍ഹേലര്‍ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്. മുതിര്‍ന്ന പ്രമേഹരോഗികളില്‍ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് Read More…

