മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരം നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി താരത്തിന്റെ ആദ്യകാല പരിശീലകൻ മനീഷ് ഓജ. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷം വൈഭവ് സൂര്യവംശിയെയും മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശർമയ്ക്കൊപ്പം മാറ്റിമാറ്റി പരീക്ഷിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഓപ്പണറായപ്പോൾ, ഏഷ്യൻ ഗെയിംസിൽ വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കി സഞ്ജുവിനെ മൂന്നാം നമ്പരിലേക്ക് മാറ്റി. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വീണ്ടും സഞ്ജു–അഭിഷേക് കൂട്ടുകെട്ടാണ് ഓപ്പണിംഗിൽ എത്തിയത്. വിൻഡീസിനെതിരായ Read More…

