ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ട്, ‘തഗ് ലൈഫ്’ ശരിക്കും ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഒന്നിലധികം ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുള്ള പവര്‍ഹൗസ് പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവമായിരിക്കും ഇതെന്നാണ് കമല്‍ നല്‍കുന്ന സൂചന. നായകന്‍ എന്ന ചിത്രത്തിന് ശേഷമുള്ള ഇതിഹാസ ജോഡികളുടെ രണ്ടാമത്തെ സിനിമ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മണിരത്നത്തിന്റെ മാസ്റ്റര്‍ കഥ പറച്ചില്‍, എ.ആര്‍. റഹ്മാന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, കമല്‍ഹാസന്റെ സ്‌ക്രീന്‍ Read More…
Tag: Mani Ratnam
‘ഞാന്‍ സായിപല്ലവിയുടെ വലിയ ആരാധകന്‍, ഒന്നിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം’; മണി രത്‌നം
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അനേകം ആരാധകരെ സൃഷ്ടിച്ച നടി സായ് പല്ലവി ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ്. അമരന്‍ എന്ന തമിഴ്ചിത്രമാണ് നടിയുടേതായി ഇനി വരാനുള്ളത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ റെബേക്കയെയാണ് നടി അവതരിപ്പിക്കാന്‍ പോകുന്നത്. തെന്നിന്ത്യയില്‍ അനേകം ആരാധകരെ നേടിയ സായിപല്ലവിയ്ക്ക് ഒരു വിഐപി ആരാധകനുണ്ട്. അമരന്റെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ മണിരത്നത്തിന് നടി സായ് പല്ലവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം Read More…
‘വൈറലാവാന്‍ പ്രത്യേക കാരണം വേണ്ടെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു’; ചിത്രങ്ങളുമായി സുഹാസിനി
നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടി സുഹാസിനിയുടെ സിനിമരംഗപ്രവേശം. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുഹാസിനി. തന്റെ വിശേഷങ്ങളൊക്കെ സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത്. 1988ലാണ് സുഹാസിനിയും മണിരത്‌നവും വിവാഹിതരായത്. 36 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന Read More…
‘നിങ്ങള്‍ മണിരത്നം ആണെങ്കില്‍ ഞാന്‍ ടോം ക്രൂയിസാണ്’- കാജലിന് ദില്‍സേയിലെ നായികാവേഷം നഷ്ടപ്പെട്ട കഥ
ഷാരൂഖ് കാജല്‍ ജോഡി പോലൊന്ന് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. ഇരുവരും നായികാനായകന്മാരായി ചെയ്ത സിനിമകളെല്ലാം വന്‍ പണംവാരി ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇവരെ തന്റെ സിനിമയില്‍ ഒന്നിപ്പിക്കാനായി ഒരിക്കല്‍ മണിരത്‌നവും ആലോചിച്ചതാണ്. എന്നാല്‍ സംവിധായകന്‍ നടിയെ വിളിച്ചപ്പോള്‍ കാജല്‍ ആരോ തന്നെ പ്രാങ്ക് ചെയ്യുകയാണെന്ന് വിചാരിച്ചത്രേ. പകരം നായികയായി എത്തിയത് മനീഷാ കൊയ്‌രാളയും. മണിരത്‌നത്തിന്റെ സംവിധാനത്തിലും എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തിലും പുറത്തുവന്ന ദില്‍സേ വന്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ വിളിച്ചതും കാജല്‍ പ്രതികരിച്ചതുമെല്ലാം അടുത്തിടെയാണ് പുറത്തുവന്നത്. കോഫി വിത്ത് Read More…
കമല്‍ഹസന്‍- മണിരത്‌നം സിനിമ ‘തഗ് ലൈഫ്’ നായകന്റെ ബാക്കിയോ?
ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ Read More…
‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?
കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല. എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ Read More…
രാവണനെ ഹിന്ദിയില്‍ ചെയ്തത് തെറ്റായ തീരുമാനമായിരുന്നു; തുറന്നു സമ്മതിച്ച് മണിരത്‌നം
സൂര്യയും അജയ്‌ദേവ് ഗണിനേയും നായകന്മാരാക്കി ചെയ്ത യുവയിലൂടെയാണ് ഇരട്ടഭാഷാ സിനിമയിലേക്ക് മണിരത്‌നം കടന്നത്. 2004 ല്‍ പുറത്തുവന്ന സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമാനരീതിയില്‍ വിക്രത്തെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ചെയ്ത രാവണ്‍ തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മണിരത്‌നം. 2010 ല്‍ രാവണിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ബോക്‌സ് ഓഫീസില്‍ നിരാശയായി മാറുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാവണനെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാനുള്ള തന്റെ Read More…
നായകന് ശേഷം മറ്റൊരു ക്ലാസിക്; 35 വര്‍ഷത്തിന് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു
തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് പട്ടികയിലാണ് നായകന്‍ സിനിമ നിലനില്‍ക്കുന്നത്. കമല്‍ഹാസന്റെ ഉജ്വല അഭിനയമികവും മണിരത്‌നം എന്ന സംവിധായകന്റെ ക്രാഫ്റ്റും ഒത്തുചേര്‍ന്ന സിനിമ ഇപ്പോഴും ആരാധകരെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊത്തുചേരുന്നു. കെഎച്ച് 234 എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് കമല്‍ഹാസനാണ്. തന്റെ ജന്മദിനമായ നവംബര്‍ 7 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുമെന്ന് ‘വിക്രം’ നടന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ന് ബിഗ് ബോസ് തമിഴ് 7 ല്‍ വെച്ചായിരുന്നു കമല്‍ഹാസന്‍ ഒരു സര്‍പ്രൈസ് Read More…
മണിരത്‌നം സിനിമയില്‍ കമല്‍ഹാസന്റെ നായികയായി ത്രിഷ; നടിയ്ക്ക് റെക്കോഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍
തമിഴ്‌സിനിമയിലെ ഇതിഹാസ കലാകാരന്മാരുടെ പട്ടികയിലാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇരുവരും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്ന വിവരം ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയാകുമെന്നും ഇവര്‍ക്ക് സിനിമയില്‍ വമ്പന്‍ ശമ്പളമാണ് നല്‍കിയതെന്നുമാണ് പുറത്തുവരുന്നത്.’നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ Read More…