മഥുര, വൃന്ദാവൻ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ വികൃതി കുരങ്ങുകളുടെ ഭീഷണി പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വ്യക്തികളിൽ നിന്ന് വിലപിടിപ്പുള്ള സ്വകാര്യ വസ്തുക്കൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ വികൃതി. പലപ്പോഴും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാൻ പകരം എന്തെങ്കിലും ആവശ്യപ്പെടും. പഴയ ബാർട്ടർ സമ്പ്രദായം പോലെ. അടുത്തിടെ, വൃന്ദാവനിലെ ഒരു കുരങ്ങൻ നടത്തിയ ഒരു ‘ബാര്‍ട്ടര്‍ കച്ചവട’ വീഡിയോ സംസാരവിഷയമായി. വികൃതിക്കുരങ്ങന്‍ വിലയേറിയ സാംസങ് എസ് 25 അൾട്രാ സ്മാർട്ട്ഫോൺ അടിച്ചു മാറ്റി, അതും ഒരു പായ്ക്കറ്റ് മാംഗോ ജ്യൂസിനുവേണ്ടി. നിമിഷ Read More…