മുഖവുരകൾ ആവശ്യമില്ലാതെ പ്രേക്ഷകർക്ക് പരിചിതമാകുന്ന താരകുടുംബം അതാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയില്‍ സജീവം. മക്കള്‍ രണ്ടും അറിയപ്പെടുന്ന നായകന്മാർ. മരുമക്കളില്‍ ഒരാള്‍ അഭിനേതാവും ഫാഷൻ ഡിസൈനറും മറ്റൊരാള്‍ ചലച്ചിത്ര നിർമ്മാതാവും മുൻ ബിബിസി മാധ്യമപ്രവർത്തകയും. മൂന്ന് കൊച്ചുമക്കളില്‍ രണ്ടുപേർ സിനിമയിലുമെത്തി, ഒരാള്‍ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ Read More…