ചിറ്റൂർ: വാടകവീട്ടിലെ വാട്ടർ ടാങ്കിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. വടകരപ്പതി മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്റ്റിലായത്. കുട്ടികളുടെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. കേസിൽ കുട്ടികളുടെ അമ്മ നിവേദ്യയും പ്രതിയാണ്. ഇവർ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് മാർട്ടിൻ. കഴിഞ്ഞ സെപ്റ്റംബർ 29-നാണ് സഹോദരങ്ങളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ വാടകവീടിന് മുന്നിലെ Read More…

