Movie News

ലാലേട്ടന്‍റെ ഡ്യൂപ്പിനെ കാണിച്ച് പറ്റിച്ചോ? അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ജയിലര്‍ 2വിന്റെ ആക്ഷൻ കൊറിയോഗ്രാഫർ

രജനീകാന്ത് ചിത്രമായ ‘ജയിലർ 2’-ൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറവായത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യം കുറഞ്ഞതിൽ ചില ആരാധകർക്ക് അതൃപ്തിയുമുണ്ട്. സിനിമയുടെ അവസാനത്തോടടുത്തുള്ള ഒരു രംഗത്ത് മോഹൻലാൽ തന്നെയാണോ അഭിനയിച്ചത് അതോ ഡ്യൂപ്പിനെയാണോ ഉപയോഗിച്ചത് എന്ന സംശയം പ്രേക്ഷകർ ഉയർത്തിയതോടെ ഈ ചർച്ച മറ്റൊരു വഴിക്ക് തിരിഞ്ഞു. ഈ വ്യാഖ്യാനങ്ങൾക്ക് മറുപടിയുമായി ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ‘ജയിലർ 2’-ലെ ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്താൻ സഹായിച്ചതിന് Read More…

Celebrity Fitness

42-ന്റെ നിറവിൽ നിവിൻ പോളി; ‘മൂത്തോൻ’ മുതൽ ‘പടവെട്ട്’ വരെ, കഥാപാത്രങ്ങൾക്കായി നടത്തിയ തകർപ്പൻ ട്രാൻസ്ഫോർമേഷൻ!

ഒക്ടോബർ 11-ന് മലയാള ചലച്ചിത്ര താരം നിവിൻ പോളിക്ക് 42 വയസ്സ് തികയുമ്പോൾ, അദ്ദേഹത്തിന്റെ സിനിമാ ജീവിതം കഥാപാത്രങ്ങളിലെ മാറ്റങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വർഷങ്ങളായി അദ്ദേഹത്തിന്റെ ശാരീരിക രൂപത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്, ഇത് പലപ്പോഴും പൊതുജന ശ്രദ്ധ നേടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ മാറ്റങ്ങളെക്കുറിച്ച് നടന് വേറൊരു കാഴ്ചപ്പാടാണുള്ളത്: ഒരു കഥാപാത്രത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അദ്ദേഹത്തിന്റെ ശരീരപ്രകൃതി പലപ്പോഴും മാറ്റേണ്ടി വരാറുണ്ട്. മൂത്തോൻ എന്ന ചിത്രത്തിനായി 10-15 കിലോഗ്രാം ഭാരം കൂട്ടിയതും, കോവിഡ് ലോക്ക്ഡൗൺ Read More…

Celebrity Featured

ആദ്യ പ്രണയതകർച്ച, ആത്മഹത്യാശ്രമം രണ്ട് വിവാഹമോചനങ്ങൾ, മോശമായി പെരുമാറിയത് 28 പേർ: ഒന്നും പഠിച്ചില്ല, മനസ്സ് തുറന്ന് നടി

തമിഴിൽനിന്ന് വന്ന് മലയാള സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടിയാണ് ചാർമിള. ‘ധനം’, ‘അങ്കിൾ ബൺ’, ‘കേളി’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചാർമിളയുടെ വ്യക്തിജീവിതം പലപ്പോഴും വലിയ തിരിച്ചടികൾ നിറഞ്ഞതായിരുന്നു. നടൻ ബാബു ആന്റണിയുമായുള്ള പ്രണയതകർച്ചയാണ് അവരുടെ ജീവിതത്തെ ആദ്യം ബാധിച്ചത്. തനിക്ക് 19 വയസ്സുള്ളപ്പോൾ ബാബു ആന്റണിയോട് തോന്നിയ പ്രണയവും, പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് പോയി തിരിച്ചുവരാതിരുന്നതും ചാർമിള ഓർത്തെടുക്കുന്നു. ഈ പ്രണയതകർച്ചയെത്തുടർന്ന് താൻ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. എന്നാൽ Read More…