Movie News

അവതാറും മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനിയും സെയിം പ്‌ളോട്ട് ; ഹോളിവുഡ് മലയാളം കാണുന്നുവെന്ന് റഹ്മാന്‍

മലയാള സിനിമ തദ്ദേശീയരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം അന്തര്‍ദേശീയ പ്രേക്ഷകരിലേക്കും എത്തുന്ന രീതിയില്‍ ഏറെ മുമ്പോട്ട് പോയെന്ന് നടന്‍ റഹ്മാന്‍. സൂമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റഹ്മാന്‍ മലയാളം ഇന്‍ഡസ്ട്രി കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചു. ഹോളിവുഡും മലയാളസിനിമ കാണുന്നുണ്ടായിരിക്കണമെന്നും മുതിര്‍ന്ന നടന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനിയും ജെയിംസ് കാമറൂണിന്റെ അവതാറും തമ്മില്‍ ഒരു സാമ്യവും റഹ്മാന്‍ കണ്ടെത്തുന്നു. ”നിങ്ങള്‍ അവതാര്‍ കണ്ടിട്ടില്ലേ. വിയറ്റ്നാം കോളനി എന്ന് പേരിട്ടിരിക്കുന്ന നമ്മുടെ മലയാള സിനിമയുമായി ഇതിന് സാമ്യമുണ്ട്. തീര്‍ച്ചയായും, അവതാര്‍ ജീവിതത്തേക്കാള്‍ Read More…

Movie News

സണ്ണിലിയോണ്‍ മലയാളസിനിമയില്‍ നായിക ; സിനിമയുടെ പൂജയുടെ വീഡിയോ പങ്കുവെച്ച് താരം

ഇന്ത്യയില്‍ ഉടനീളം അനേകരുടെ സ്വപ്‌നറാണിയായ സണ്ണിലിയോണ്‍ ഒടുവില്‍ മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഏപ്രില്‍ 19 വെള്ളിയാഴ്ച, സണ്ണി ലിയോണ്‍ പേരിടാത്ത മലയാള സിനിമയുടെ ചിത്രീകരണം അജ്ഞാത ലൊക്കേഷനില്‍ ആരംഭിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സിനിമയുടെ മുഹൂര്‍ത്ത പൂജ നടത്തുന്നതിന്റെ വീഡിയോ അവര്‍ പങ്കുവെച്ചു. വീഡിയോയില്‍, സണ്ണി തന്റെ ടീമിനൊപ്പം പൂജ നടത്തുന്നത് കാണാം. ‘രംഗീല’, ‘ഷീറോ’ എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇനിയും തിയേറ്ററിലെത്താനുണ്ട്. ‘ഈ അത്ഭുതകരമായ മലയാള സിനിമയുടെ Read More…