Movie News

‘കാണാനൊരു ലുക്കില്ലെന്നേയുള്ളൂ, ഒടുക്കത്തെ ബുദ്ധിയാ’; മലയാളി എപ്പോഴും ‘കാച്ചുന്ന’ സലിംകുമാറിന്റെ ഡയലോഗുകൾ

ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന ഡയലോഗുകളുമായാണ് സലിംകുമാറിന്റെ ഓരോ സിനിമകളും പ്രേക്ഷകരുടെ മുമ്പിലെത്തിയത് . കടുത്ത പിരിമുറുക്കത്തിനിടയിലും അന്തരീക്ഷം ഒന്നു ശാന്തമാക്കാൻ മലയാളി ഇപ്പോഴും സലിംകുമാറിന്റെ ഡയലോഗുകൾ എടുത്തുപ്രയോഗിക്കാറുണ്ട്. ‘ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡത്തെണ്ടീ’ എന്ന ഡയലോഗ് എന്നും സൗഹൃദസംഭാഷത്തില്‍ പലരും ഉപയോഗിക്കാറുണ്ട്. ഏത് പരിപാടിയും ഭംഗിയായി തീരുമ്പോൾ നമ്മളിപ്പോഴും നന്ദി പറയാൻ ഉപയോഗിക്കുന്നത് ‘പുലിവാൽ കല്യാണം’ സിനിമയിലെ സലിംകുമാറിന്റെ വാക്കുകളാണ്. ‘കേരള ഫയർഫോഴ്സിനും ഇവിടുത്തെ നാട്ടുകാർക്കും, മണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ Read More…

Movie News

പാചകവാതക പ്രതിസന്ധി; സെറ്റില്‍ ഭക്ഷണം നല്‍കാനാകില്ല, മലയാള സിനിമാ ചിത്രീകരണം നിലച്ചേക്കും

മുംബൈ: ഇറാന്‍-ഇസ്രയേല്‍, യു.എസ്. യുദ്ധത്തെത്തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധി രാജ്യത്തെ സിനിമാ മേഖലയെയും ബാധിക്കുന്നു. സെറ്റുകളില്‍ ഭക്ഷണം നല്‍കുന്നത് പ്രതിസന്ധിയിലായതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണവും മുടങ്ങുന്ന സ്ഥിതിയാണ്. മലയാളത്തില്‍ മാത്രം 18 സിനിമകളുടെ ചിത്രീകരണമാണ് പ്രതിസന്ധിയിലായത്. അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വാണിജ്യസിലിണ്ടര്‍ വിതരണം നിര്‍ത്തിയത് ഹോട്ടലുകളെയും കാന്റീനുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയാണ്.ഈ പ്രതിസന്ധി സിനിമാ സെറ്റുകളെ പൂര്‍ണമായി നിശ്ചലമാക്കിയിട്ടില്ലെങ്കിലും അണിയറപ്രവര്‍ത്തകരുടെ ഭക്ഷണത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഏകദേശം 18 സിനിമകളുടെ ചിത്രീകരണത്തെ ഇത് Read More…