Celebrity

കളിയിലാണോ ശ്രദ്ധ? മാഹിയേകയ്‌ക്കൊപ്പം ചെന്നൈയിലിറങ്ങിയ ഹാർദിക്കിനെതിരെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

സിംബാബ്‌വെക്കെതിരെയുള്ള നിർണ്ണായക മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിങ്കളാഴ്ച ചെന്നൈയിലെത്തി. ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടീം ചെന്നൈയിൽ ലാൻഡ് ചെയ്തത്. കാമുകി മഹിയേക ശർമ്മയ്ക്കൊപ്പം എത്തിയ ഹാർദിക് പാണ്ഡ്യയിലേക്കായിരുന്നു വീണ്ടും ക്യാമറക്കണ്ണുകൾ നീണ്ടത്. ടൂർണമെന്റിലുടനീളം ഈ ഇന്ത്യൻ ഓൾറൗണ്ടർക്കൊപ്പം മഹിയേകയുമുണ്ട്. ചെന്നൈയിൽ ടീം ബസിലേക്ക് നടക്കുമ്പോൾ മഹിയേകയുടെ തോളിൽ കൈയിട്ടു നിൽക്കുന്ന ഹാർദിക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2026-ലെ ടി20 ലോകകപ്പിലുടനീളം ഹാർദിക്കിന്റെ വ്യക്തിജീവിതം വലിയ Read More…

Celebrity

ഹോട്ടൽ ലോബിയിൽ കാമുകി മഹികയ്‌ക്കൊപ്പം ബാത്ത്റോബ് ധരിച്ച് ഹാർദിക്, അമ്പരന്ന് ആരാധകർ– വീഡിയോ

ട്വന്റി20 ലോകകപ്പിനായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും വാർത്തകളിൽ നിറയുന്നു. ടൂർണമെന്റിനിടെ താരങ്ങൾ കുടുംബത്തോടൊപ്പം താമസിക്കരുതെന്ന ബിസിസിഐയുടെ കർശന നിയന്ത്രണം നിലനിൽക്കെയാണ് മഹികയുമായി ഹാർദിക് കൊളംബോയിലെത്തിയത്. വിമാനത്താവളത്തിൽനിന്നു ഇരുവരും ഒരുമിച്ചു പുറത്തുവരുന്ന ചിത്രങ്ങളും, തുടർന്ന് ടീം ഹോട്ടലിലെ ലോബിയിൽ ഹാർദിക് ബാത്ത്റോബ് ധരിച്ച് മഹികയുടെ കൈപിടിച്ചു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മഹികയെ ഹോട്ടലിൽനിന്നു യാത്രയാക്കാൻ ഇറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ഇതിനു പിന്നാലെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം Read More…

Celebrity

‘ഇത്ര ചീപ്പാവരുത്’; കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, കട്ടക്കലിപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ

കാമുകി മഹിക ശര്‍മയുടെ ചിത്രം മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ. അതിരുവിട്ട പ്രവര്‍ത്തിയാണ് പാപ്പരാസികള്‍ നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്‍ദിക് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു.  ഹാര്‍ദികിന്‍റെ കുറിപ്പിങ്ങനെ:’ഞാന്‍ തിരഞ്ഞെടുത്ത ജീവിതത്തിന്‍റെ ഭാഗമാണെന്നതു കൊണ്ടുതന്നെ പൊതുജനമധ്യത്തില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധയും നിരന്തരമുള്ള വിചാരണയും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് ഇന്ന് സംഭവിച്ചു. ബാന്ദ്രയിലെ ഒരു റസ്റ്ററന്‍റില്‍ നിന്നും മഹിക സ്റ്റെപ്പുകളിറങ്ങി വരികയായിരുന്നു. Read More…