Crime

വിനോദസഞ്ചാരികള്‍ക്ക് നേരെ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണം: 3പേര്‍ക്ക് ഗുരുതരപരുക്ക്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ പുള്ളിപുലിയുടെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിക്നിക് ആസ്വദിക്കുകയായിരുന്ന ഒരു കൂട്ടം ആളുകള്‍ക്ക് നേരെയാണ് പുള്ളിപ്പുലി ആക്രമണം അഴിച്ചുവിട്ടത്. ഷാഹ്‌ദോള്‍ ജില്ലയിലെ ഗോഹ്പാരു, ജയ്ത്പൂര്‍ വനമേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആക്രമണത്തില്‍ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും , 23 വയസ്സുള്ള ഒരു യുവാവിനും 25 വയസ്സുള്ള ഒരു യുവതിക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പുള്ളിപ്പുലി ക്രൂരമായി ആക്രമിക്കുന്നതിന്റെ Read More…