Lifestyle

മദ്യം വാങ്ങാൻ സ്കൂൾ യൂണിഫോമിലെത്തി പെൺകുട്ടികൾ; ഒരു വാക്കുപോലും ചോദിക്കാതെ കുപ്പി എടുത്ത് കൊടുത്ത് ജീവനക്കാരൻ

ഭോപ്പാൽ : സ്കൂൾ യൂണിഫോമിലെത്തി മദ്യം വാങ്ങുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ നൈനപ്പൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യ ഷോപ്പിൽ നിന്നുമാണ് പെൺകുട്ടികൾ മദ്യം വാങ്ങിയത്. മദ്യഷോപ്പിലെത്തി പെൺകുട്ടികൾ മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തി വൈറലാകുകയും ചെയ്തു. പിന്നാലെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ് ദൃശ്യങ്ങൾ. യൂണിഫോമിലെത്തുന്ന പെൺകുട്ടികൾ തലയും മുഖവും ഷോളുകൊണ്ട് മറച്ചാണ് മദ്യവാങ്ങുന്നത്. എന്നാൽ സ്കൂൾ പെൺകുട്ടികളെ കണ്ടിട്ടും മദ്യഷോപ്പിലെ ഒരു വാക്ക് പോലും Read More…

Crime

ബ്രാഹ്മണനെ ‘അപമാനിച്ചെന്ന്’ ആരോപണം; യുവാവിനെക്കൊണ്ട് കാലുകഴുകി വെള്ളം കുടിപ്പിച്ചു- വിവാദം

ബ്രാഹ്മണനെ ‘അപമാനിച്ചതിന്’ ശിക്ഷയായി അയാളുടെ കാലു കഴുകി വെള്ളം യുവാവിനെക്കൊണ്ട് കുടിപ്പിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് പ്രവൃത്തിക്കെതിരെ ഉയരുന്നത്. അതേസമയം പ്രവൃത്തിയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഇരുകൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോള്‍ ഇരുകൂട്ടരും ആരോപിക്കുന്നത്. സംഭവത്തില്‍ കുശ്വാഹ സമുദായത്തിലെ ഒരാൾ സമർപ്പിച്ച പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒബിസി വിഭാഗച്ചില്‍പ്പെട്ട പർഷോത്തം കുശ്വാഹയെക്കൊണ്ടാണ് അന്നു പാണ്ഡെ എന്നയാളുടെ കാല്‍ കഴുകി Read More…

Featured Good News

‘കുര്‍ക്കുറെ’ വാങ്ങാന്‍ 20 രൂപ ചോദിച്ചതിന് അമ്മ കെട്ടിയിട്ട് തല്ലി; പൊലീസിനെ വിളിച്ച് എട്ടുവയസുകാരന്‍- വീഡിയോ

ഭോപ്പാൽ: ‘കുർകുറെ വാങ്ങാൻ പണം ചോദിച്ചതിന് അമ്മയും സഹോദരിയും തല്ലി’ എട്ടുവയസുകാരൻ നേരേ വിളിച്ചത് പൊലീസിലേയ്ക്ക്.മധ്യപ്രദേശിലെ സിങ്ഗ്രൗളിയിലാണ് സംഭവം. 20 രൂപ ചോദിച്ചതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് തന്നെ കെട്ടിയിട്ട് അടിച്ചുവെന്നായിരുന്നു 112 ലേക്ക് വിളിച്ച് കുരുന്നിന്റെ പരാതി. അമ്മ പൈസ തന്നില്ല, പകരം അടിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ കുട്ടി കരച്ചിലും തുടങ്ങി. ഫോണെടുത്ത പൊലീസുകാരന്‍ കരയേണ്ടെന്ന് ആശ്വസിപ്പിച്ചു. ഉടന്‍ സ്ഥലത്തെത്താമെന്നും കുട്ടിയെ സമാധാനിപ്പിച്ചു. അമ്മയും സഹോദരിയും ചേര്‍ന്ന് എട്ട് വയസുകാരനെ കയറുകൊണ്ട് കെട്ടിയിട്ട് തല്ലുകയായിരുന്നു. താന്‍ Read More…

Crime

60കാരന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയിൽ; മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് രണ്ടാം ഭാര്യ

മധ്യപ്രദേശിലെ ഭോപ്പാലില്‍ 60കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യ ഗുഡ്ഡിയാണ് ആദ്യം കണ്ടത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായി . ഭയ്യാലാലിന്റെ മൂന്നാം ഭാര്യ വിമല രജക് (38), കാമുകനായ നാരായൺ Read More…

Featured Oddly News

റിട്ടയര്‍മെന്റ് തുക പങ്കിടാന്‍ വിസമ്മതിച്ചു; വിരമിച്ച ഡിഎസ്പിയെ ഭാര്യയും രണ്ട് ആൺമക്കളും കെട്ടിയിട്ടു- വീഡിയോ

മധ്യപ്രദേശ്: ശിവപുരിയിൽ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആൺമക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മകൻ പിതാവിന്റെ നെഞ്ചിൽ ഇരിക്കുന്നതും മറ്റേയാൾ കാൽ കെട്ടിയിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ കൂടിയതോടെ മൂവരും അദ്ദേഹത്തിന്റെ മൊബൈൽ ഫോണും എടിഎം കാർഡുമെടുത്ത് ഝാൻസിയിലേക്ക് രക്ഷപ്പെട്ടു. ശിവപുരിയിലെ ഭാന്തിയിലെ ചന്ദാവാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതാപ് സിംഗ് Read More…

Crime

അനങ്ങിയാല്‍ അടി; ഇരുമ്പ് ദണ്ഡുമായി കിടപ്പുമുറിയില്‍ കള്ളന്‍; മുന്‍ ജഡ്ജിയുടെ വീട്ടിലെ നടുക്കുന്ന ദൃശ്യങ്ങള്‍- വീഡിയോ

മധ്യപ്രദേശിലെ ഇൻഡോറിൽ മുന്‍ ജഡ്ജിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും കവർന്നു. മുൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് ഗാർഗിന്റെ ഭവനത്തിലാണ് മോഷണം നടന്നത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ കവർച്ചക്കാർ സുരക്ഷാ അലാം മുഴങ്ങിയിട്ടും 20 മിനിറ്റോളം വീട്ടിൽ ചിലവഴിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് കവർച്ചക്കാരെ കാണാം​. ജസ്റ്റിസ് ഗാർഗിന്റെ മകൻ റിത്വിക്കിന് കിടപ്പുമുറിയിൽ ബെഡ്ഡിനുസമീപം ഒരാള്‍ ഇരുമ്പ് ദണ്ഡുമായി ഉറക്കം ഉണർന്നാൽ ആക്രമിക്കാൻ തയ്യാറായിനിൽക്കുന്നതും രണ്ടാമൻ മുറി മുഴുവൻ Read More…

Featured Good News

സ്ത്രീ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത! മധ്യപ്രദേശിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാഹോട്ടല്‍

രാജ്യത്തെ സ്ത്രീസൗഹൃദമാക്കുക എന്നത് ഇന്ത്യയുടെ വിശാലലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അതില്‍ ഒരു പടി കൂടി മുമ്പോട്ട് കടന്നിരിക്കുകയാണ് മദ്ധ്യപ്രദേശ്. പഞ്ചമറില്‍ ആദ്യ സമ്പൂര്‍ണ്ണ വനിതാഹോട്ടല്‍ തുറന്നുകൊണ്ടാണ് അവര്‍ ഒരു നാഴികക്കല്ല് സ്ഥാപിച്ചത്. പച്മറിയിലെ മനോഹരമായ ഹില്‍സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ‘അമല്‍ട്ടാസ്’ മാനേജ്‌മെന്റ് മുതല്‍ ഉപഭോക്തൃ സേവനം വരെ – അതിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. പരമ്പരാഗത സ്റ്റീരിയോടൈപ്പുകളെ തകര്‍ത്ത ഈ സംവിധാനം ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് Read More…

Crime

നായയെ കല്ലിനടിച്ചു കൊന്നശേഷം സ്കൂട്ടറിൽ കെട്ടിവലിച്ച് യുവാക്കളുടെ ക്രൂരത: ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ

മധ്യപ്രദേശിലെ ഗുണയിൽ തെരുവുനായയോട് യുവാക്കളുടെ കൊടുംക്രൂരത. കല്ലുകൊണ്ട് നായയെ അടിച്ചുകൊന്ന ശേഷം സ്കൂട്ടറിൽ ജഡം കെട്ടിവലിച്ചു. ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച ഗുണയിലെ നയാ പുര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂരമായ പ്രവൃത്തി പതിഞ്ഞത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു യുവാവ് നായയെ വടികൊണ്ട് അടിച്ച് അവശനാക്കിയശേഷം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കയറുകയും നായയെ അതിൽ കെട്ടിവലിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് യുവാവ് നായയെ വിജനമായ ഒരു തുറസായ കൊണ്ടുവരുന്നതാണ് കേട്ടിവലിച്ചു കൊണ്ടുവരുന്നതാണ് കാണുന്നത്. തുടർന്ന് ആരും Read More…