വംശനാശഭീഷണി നേരിടുന്ന ടോക്ക് മക്കാക്ക് ഇനത്തില്‍ പെടുന്ന കുരങ്ങുകളെ വന്‍തോതില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ എതിര്‍ത്ത് ശ്രീലങ്കയിലെ മൃഗസംരക്ഷകര്‍. ഒരു ലക്ഷത്തിലധികം കുരങ്ങുകളെ ചൈനയിലേക്ക് അയയ്ക്കാന്‍ പോകുന്നതായി ശ്രീലങ്കയലെ കൃഷിമന്ത്രി നടത്തിയ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം. വോയ്സ് ഓഫ് അമേരിക്കയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറില്‍ ഉള്‍പ്പെടുത്തപ്പെട്ട ശ്രീലങ്കയില്‍ മാത്രം വ്യാപകമായി കാണപ്പെടുന്ന മൃഗമാണ് ടോക്ക് മക്കാക്ക്. ധാരാളമായി ഉള്ളതിനാല്‍ ശ്രീലങ്കയില്‍ ഇതൊരു Read More…