റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു പോയിരിയ്ക്കുകയാണ് മക്കല്ലന്‍ അദാമി 1926 വിസ്‌കി. ഇതോടെ ലേലത്തിലൂടെ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെട്ട ഏറ്റവും മൂല്യമുള്ള മദ്യമായി മാറിയിരിയ്ക്കുകയാണ് മക്കല്ലന്‍ അദാമി 1926 വിസ്‌കി. ശനിയാഴ്ച ലണ്ടനില്‍ നടത്തിയ സോതബീസ് നടത്തിയ ലേലത്തിലാണ് 2.7 ദശലക്ഷം ഡോളര്‍ (22.97 കോടി രൂപ) എന്ന റെക്കോര്‍ഡ് വിലയ്ക്കാണ് വിസ്‌കി വിറ്റുപോയത്. 1926-ല്‍ ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷന്‍ വിസ്‌കി, കുപ്പിയിലാക്കുന്നതിന് മുമ്പ് 60 വര്‍ഷത്തോളം ഷെറി പീസുകളില്‍ സൂക്ഷിച്ചിരുന്നു. ആകെ 40 കുപ്പി വിസ്‌കി മാത്രമാണ് ഉണ്ടാക്കിയത്. Read More…