ഹോളിവുഡിനോളം തന്നെ കൊറിയന്‍ ഡ്രാമയ്ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കെ ഡ്രാമ എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ സിനിമാവേദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ മോശമല്ലാത്ത ആരാധകരുമുണ്ട്. അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത നല്‍കാം. കെ. ഡ്രാമയിലെ വമ്പന്‍ നടനും മലയാളികള്‍ ഡോംഗ് ലീ മാമന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാളുമായ കൊറിയന്‍ സുപ്പര്‍താരം ‘മാ ഡോംഗ് സ്യൂക്ക്’ ഇന്ത്യന്‍ സിനിമയിലേക്ക് വരുന്നു. ഇന്ത്യയിലെ വന്‍കിട പ്രൊജക്ടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പ്രഭാസിന്റെ അടുത്ത തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഡോംഗ് ലീ Read More…