Oddly News

ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര വാച്ച് ; അതിന്റെ വില കേട്ടാല്‍ ഞെട്ടും, 456 കോടിരൂപ…!

ലക്ഷ്വറി വാച്ചുകള്‍ പലര്‍ക്കും സമയം നോക്കാനുള്ളതല്ല. അത് അന്തസ്സിന്റെയും ആഡംബരത്തിന്റെയും പ്രതിഫലനം കൂടിയാണ്. അതുകൊണ്ടു തന്നെ കലയും പൈതൃകവും കരകൗശലവും കണ്ടുമുട്ടുന്ന ഒരു പ്രപഞ്ചമാണ് വാച്ചുകള്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് 2014ല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാന്‍ഡായ ഗ്രാഫ് ഡയമണ്ട്സ് ബാസല്‍വേള്‍ഡില്‍ ഗ്രാഫ് ഹാലൂസിനേഷന്‍ പുറത്തിറക്കി. ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ വാച്ചാണ്. സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂര്‍വ വജ്രങ്ങളുമുള്ള ഗ്രാഫ് ഹാലൂസിനേഷന്റെ മൂല്യം 55 മില്യണ്‍ ഡോളര്‍ (ഏകദേശം 456 കോടി രൂപ) ആണ്. Read More…