തുടർച്ചയായ ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധയും മൂലം ബുദ്ധിമുട്ടിയിരുന്ന 72 കാരനായ വൃദ്ധന്റെ ശ്വാസകോശത്തിൽ ട്യൂമർ ആണെന്ന് ഡോക്ടർമാർ സംശയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ കണ്ടെത്തിയത് ശ്വാസനാളത്തിൽ മൂന്ന് വർഷത്തോളമായി കുടുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്റെ പല്ലാണ്. ‘ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി’ എന്ന ജേണലിലാണ് ഈ വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്തത്. മാസങ്ങളായി കഫക്കെട്ടോടുകൂടിയ ചുമയും അണുബാധയും ഉണ്ടായിരുന്ന ഇദ്ദേഹത്തെ ആന്റിബയോട്ടിക്കുകൾ നൽകി പലതവണ ചികിത്സിച്ചിരുന്നു. എന്നാൽ അർബുദത്തിന്റെ ലക്ഷണങ്ങളോ ശരീരഭാരം കുറയുന്നതോ ഉണ്ടായിരുന്നില്ല. സി.ടി സ്കാനിൽ Read More…

