ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…