Sports

മാര്‍ട്ടീനസ് ക്ലബ്ബ് വിടുന്നു, മെസ്സിയുടെ ഇന്റര്‍മയാമിയിലേക്ക് ലൂയിസ് സുവാരസ് എത്തുമോ?

ഉറുഗ്വേയുടെ ഇതിഹാസ ഫുട്‌ബോളറും ബാഴ്‌സിലോണയില്‍ മെസ്സിയുടെ മുന്നേറ്റ പങ്കാളിയുമായിരുന്ന ലൂയിസ് സുവാരസ് ലിയോണേല്‍ മെസ്സിയുടെ ഇന്റര്‍മയാമിയുടെ ഭാഗമാകുമോ? അമേരിക്കന്‍ ക്ലബ്ബിന്റെ ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്ന മില്യണ്‍ഡോളര്‍ ചോദ്യങ്ങളില്‍ ഒന്നാണിത്. വെനസ്വേലയന്‍ താരം ജോസഫ് മാര്‍ട്ടീനസ് ഇന്റര്‍ മയാമി വിടുകയാണെന്ന് ഉറപ്പാക്കിയത് മുതലാണ് ഈ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് ബാഴ്‌സിലോണ മുന്നേറ്റത്തിന്റെ കുന്തമുനകളായ മെസ്സിയേയും സുവാരസിനേയും വീണ്ടും ഒന്നിപ്പിക്കാന്‍ ഇന്റര്‍ ശ്രമം നടത്തിയേക്കും എന്നാണ് സൂചനകള്‍. ബാഴ്‌സയില്‍ നേരത്തേ മെസിക്കും സുവാരസിനും ഒപ്പം ഒരുമിച്ച് കളിച്ചിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, Read More…