പഞ്ചാബിലെ ലുധിയാനയിൽ കടയിൽ നിന്ന് ഐഫോൺ 17 പ്രോ മാക്സുമായി സ്കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ തടയാൻ ശ്രമിക്കുന്നതിനിടെ കട ഉടമയ്ക്ക് പരിക്കേറ്റു. കടയുടമ, മോഷ്ടാവിനെ തടയാൻ ശ്രമിച്ചുകൊണ്ട് സ്കൂട്ടറിന്റെ പിന്നിൽ പിടിക്കുകയും, ഇതേത്തുടർന്ന് റോഡിലൂടെ ഏകദേശം 15 മീറ്ററോളം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മോഷ്ടാവ് താഴെ വീണതോടെയാണ് ഈ സംഭവങ്ങൾക്ക് വിരാമമായത്. തുടർന്ന് ഇയാൾ മോഷ്ടിച്ച ഫോണും സ്കൂട്ടറും ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ Read More…

