ഭാഗ്യമുള്ളവന് തേടിവെയ്‌ക്കേണ്ടെന്നാണ് നാട്ടുചൊല്ല്. ക്രിക്കറ്റ്ഫാന്റസി ആപ്പിന്റെ തന്റെ അക്കൗണ്ടിലെ അവസാന നിക്ഷേപമായ 39 രൂപ ഇറക്കി ഭാഗ്യം പരീക്ഷിച്ചയാള്‍ക്ക് ഒറ്റരാത്രി കൊണ്ട് അടിച്ചത് നാലുകോടി രൂപ. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ ഗ്രാമവാസിയായ മംഗള്‍ സരോജിനെയാണ് ഡ്രീം 11 മൊബൈല്‍ ആപ്പ് വഴി വമ്പന്‍ഭാഗ്യം തേടിവന്നത്. ഏപ്രില്‍ 30 ന് പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് മംഗള്‍ തന്റെ കൈയിലുള്ള പണവുമായി മത്സരത്തിനിറങ്ങിയതും അതിശയിപ്പിക്കുന്ന രീതിയില്‍ വിജയിച്ചതും. മത്സരം പിബികെഎസ് നാല് വിക്കറ്റിന് ജയിച്ചതാണ് Read More…