നവി മുംബൈ: സിലിണ്ടർ ക്ഷാമം മൂലം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചുപൂട്ടിയതോടെ ഉള്ളി, കിഴങ്ങ് വിപണിയിൽ വൻ തിരിച്ചടി. അന്താരാഷ്ട്ര യുദ്ധസാഹചര്യങ്ങൾ കാരണം എൽപിജി ലഭ്യമാകാത്തത് ഹോട്ടൽ മേഖലയെ മാത്രമല്ല, അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിലെ വ്യാപാരത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഗ്യാസ് ക്ഷാമം ഹോട്ടലുകളുടെ പ്രവർത്തനത്തെ തകിടം മറിച്ചതോടെ ഉള്ളിയുടെയും കിഴങ്ങിന്റെയും മൊത്തത്തിലുള്ള ഉപയോഗം ഗണ്യമായി കുറഞ്ഞു. ഇത് മൊത്തക്കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിമാൻഡ് കുറഞ്ഞതോടെ വിപണിയിലേക്കുള്ള ചരക്ക് വരവ് വ്യാപാരികൾ കുറച്ചെങ്കിലും വിറ്റഴിയാത്ത സ്റ്റോക്കുകൾ കുന്നുകൂടുകയാണ്. മുൻപ് പ്രതിദിനം Read More…
Tag: LPG
എൽപിജി വേണോ? മിനിറ്റുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാൻ ‘ചോട്ടു’ റെഡി, വെറും ഐഡി പ്രൂഫ് മാത്രംമതി
ഇറാൻ ഉൾപ്പെട്ട ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടത് ഇന്ത്യയിലെ എൽ.പി.ജി (LPG) ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തെ പല നഗരങ്ങളിലും പാചകവാതക ക്ഷാമം അനുഭവപ്പെടുകയും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കൾക്കായി ലളിതമായ ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പൊതുമേഖലാ Read More…
കരിഞ്ചന്തയ്ക്ക് പൂട്ട്: നിങ്ങളുടെ സിലിണ്ടർ മറ്റാരും കൊണ്ടുപോകില്ല! ഗ്യാസ് കിട്ടണമെങ്കിൽ ഇനി ഒ.ടി.പി വേണം
പാചകവാതക വിതരണ രംഗത്തെ കരിഞ്ചന്തയും വെട്ടിപ്പും തടയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. വീടുകളിലേക്ക് നൽകുന്ന സബ്‌സിഡിയുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നത് തടയാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ എന്ന ഒ.ടി.പി അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ മുൻകരുതൽ ശക്തമാക്കിയത്. എന്താണ് ഡി.എ.സി സംവിധാനം എന്ന് നോക്കാം. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു Read More…



