Movie News

തീയേറ്ററില്‍ പ്രമോഷനെത്തിയ വില്ലന്റെ കരണത്തു പൊട്ടിച്ച് പ്രേക്ഷക: വിഡിയോ വൈറൽ

അടുത്തിടെ റിലീസായ ലവ് റെഡ്ഡി എന്ന സിനിമയുടെ തിയറ്റര്‍ പ്രദര്‍ശനത്തിനിടെ വില്ലന്‍ വേഷം ചെയ്ത തെലുങ്ക് നടന്‍ എന്‍ടി രാമസ്വാമിയെ ഒരു പ്രേക്ഷക കൈകാര്യം ചെയ്തുകളഞ്ഞു. നടനെ സ്ത്രീ തല്ലുകയും ആക്രമിക്കുകയും ചെയ്തു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാമസ്വാമി പ്രധാന കഥാപാത്രങ്ങളായ അഞ്ജന്‍ രാംചേന്ദ്രയും ശ്രാവണി കൃഷ്ണവേണിയും അവതരിപ്പിച്ച ജോഡികളെ വേര്‍പെടുത്തുന്നുണ്ട്. ലവ് റെഡ്ഡി സിനിമയുടെ വിജയം ആഘോഷിക്കാന്‍ തീയറ്ററില്‍ എത്തിയപ്പോള്‍, നടനെ കണ്ട ഒരു സ്ത്രീ പ്രകോപിതയാകുകയും കോളറില്‍ കടന്നു പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. Read More…