Oddly News

ഭര്‍ത്താവിനെ കൊന്ന വധു, അയല്‍വാസിയെ കൊന്ന വരന്‍, കൊലക്കേസ് തടവുകാര്‍ക്ക് വിവാഹത്തിനു അനുമതി, കൃഷിക്കിടെ മൊട്ടിട്ട പ്രണയം

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് തടവുകാർക്ക് വിവാഹം കഴിക്കാൻ രാജസ്ഥാൻ ഹൈക്കോടതി അനുമതി നൽകി. ജോധ്പൂർ മണ്ടോർ തുറന്ന ജയിലിലെ തടവുകാർക്കാണ് ഈ അപൂർവ ഭാഗ്യം കൈവന്നത്. വിവാഹ ചടങ്ങുകൾക്കായി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 33കാരനായ തടവുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ചരിത്രവിധി. ഈ മാസം 22-ന് ഇവരുടെ വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുള റാം ആണ് വരൻ. സ്വന്തം ഭർത്താവിനെ Read More…

Featured Lifestyle

‘ഇഷ്ടപ്പെട്ടാല്‍ ഇനി കഷ്ടപ്പെടും ; ‘പ്രണയവിവാഹം പാടില്ല’, പ്രമേയം പാസാക്കി ഇന്ത്യന്‍ ഗ്രാമം

കുടുംബങ്ങളുടേയും വീട്ടുകാരുടേയും പൂര്‍ണ സമ്മതത്തോടുകൂടി തന്നെയാണ് പല പ്രണയവിവാഹങ്ങളും ഇന്നു നടക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ആളുകള്‍ക്ക് വ്യക്തമായ ധാരണ വന്ന് തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തിലും പ്രണയത്തെയും പ്രണയവിവാഹത്തെയും എതിര്‍ക്കുന്നവരും നിരവധിയുണ്ട്. എന്നാല്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരിക്കുകയാണ് പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഒരു ഗ്രാമം. ചണ്ഡീഗഢില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ Read More…

Crime

പ്രണയവിവാഹം; 21കാരി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവ് ആശുപത്രിമുറിയില്‍ തൂങ്ങിമരിച്ചു

വരാപ്പുഴ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊങ്ങോര്‍പ്പിള്ളി കിഴക്ക് മനക്കപ്പറമ്പ് കോളനിക്ക് സമീപം ശാസ്ത്രാംപടിക്കല്‍ ഇമ്മാനുവലിന്റെ ഭാര്യ മരിയ റോസ് (21), കുഞ്ഞുമോന്‍ മകന്‍ ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഇമ്മാനുവലും സമീപവാസിയുമായി തര്‍ക്കം ഉണ്ടായത് മറിയ റോസിന് മനോവിഷമം ഉണ്ടാക്കിയതായി പറയപ്പെടുന്നു. രാത്രി 10 മണിയോടെ കിടപ്പുമുറിയില്‍ ഊഞ്ഞാല്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ഇമ്മാനുവല്‍ ആശുപത്രിയിലെ എക്‌സ് Read More…