ഗണപതിയുടെ ചിത്രം ഉള്ള ഇന്തോനേഷ്യയുടെ പഴയ 20,000 രൂപ നോട്ടിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ച. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യത്ത് ഹിന്ദു സംസ്കാരത്തിന് ഇത്രയധികം പ്രാധാന്യമുണ്ടോ എന്നതിൽ പലർക്കും അത്ഭുതമുണ്ട്. 1998-ൽ പുറത്തിറങ്ങിയ ഈ നോട്ടിൽ ഗണപതിയുടെയും ഇന്തോനേഷ്യൻ വിദ്യാഭ്യാസ പരിഷ്കർത്താവായ കി ഹജർ ദേവാന്തരയുടെയും ചിത്രവും ഒരു ക്ലാസ് മുറിയുടെ ചിത്രവും ഉണ്ടായിരുന്നു. ചില നെറ്റിസൺസ് തങ്ങളുടെ ഹിന്ദു പൈതൃകത്തിൽ അഭിമാനം കൊള്ളുമ്പോൾ, മറ്റു ചിലർ ഇന്തോനേഷ്യയുടെ മതസഹിഷ്ണുതയെ പ്രശംസിക്കുന്നു. Read More…

