ന്യൂഡൽഹി: ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേയുടേത്. രാജ്യത്തുടനീളം 67,956 കിലോമീറ്ററിൽ ഇത് വ്യാപിച്ചുകിടക്കുന്നു. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ ഓടുന്നത് ഇന്ത്യയിലല്ല. 7 കിലോമീറ്ററിലധികം നീളമുള്ളതും 682 കോച്ചുകളും എട്ട് എൻജിനുകളും ഉള്ള ഓസ്ട്രേലിയൻ BHP അയൺ ഓർ ട്രെയിനാണ് ഈ റെക്കോർഡിന് ഉടമ. ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ പേര് സൂചിപ്പിക്കുന്നത് പോലെ, ഇരുമ്പ് അയിര് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഓസ്ട്രേലിയൻ BHP അയൺ ഓർ ട്രെയിൻ. Read More…

