വിദേശത്തുള്ള ഏക മകളുടെ അഭാവത്തിൽ അനുഭവിച്ച കടുത്ത ഒറ്റപ്പെടലിന് വിരാമമിട്ട്, 59-ാം വയസ്സിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ചൈനീസ് സ്വദേശിയായ സൂ എന്ന സ്ത്രീ. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് ഇവർ വീണ്ടും അമ്മയായത്. ജനുവരി 9-ന് കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്‌ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ സിസേറിയൻ വഴിയാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. തന്റെ മകൾ ഉപരിപഠനത്തിനും മറ്റുമായി വിദേശത്തേക്ക് പോയതോടെ വീട്ടിൽ അനുഭവപ്പെട്ട Read More…

