ഇന്ത്യയിലെ ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല. അതിരുകള്‍ക്കും ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി ഒരു ദേശീയ അഭിനിവേശവും നാട്ടുകാരെ ഏകീകരിക്കുന്ന ശക്തിയുമാണ്. തിരക്കേറിയ തെരുവുകള്‍ മുതല്‍ വിദൂര ഗ്രാമങ്ങള്‍ വരെ, രാജ്യത്തിന്റെ എല്ലാ കോണുകളും ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്താല്‍ പ്രതിധ്വനിക്കുമ്പോള്‍ ലോകകപ്പ് കളിക്കാനെത്തിയ നെതര്‍ലന്റ്‌സ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്ന ബെംഗളൂരു സ്വിഗ്ഗി ഡെലിവറി ഏജന്റിനെ പരിചയപ്പെടാം. ലോകകപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ നെതര്‍ലന്‍ഡ്സ് ടീം പരിശീലിക്കുന്നത് ബെംഗളൂരുവിലെ ആളൂരിലാണ്. നെറ്റില്‍ പന്തെറിയാന്‍ ബൗളര്‍മാരെ തേടി സംഘം പരസ്യം നല്‍കിയിരുന്നു. Read More…