Lifestyle

അമ്പമ്പോ എന്തൊരു തിരക്ക്! ബംഗളുരുവിലെ വൻഗതാഗത കുരുക്കിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവാവ്

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ മുൻപന്തിയിലാണ് ബംഗളുരു. നിരന്തരമായ ട്രാഫിക് ബ്ലോക്കും ആളുകളുടെ കോർപ്പറേറ്റ് ജീവിതവുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഇത്തരം ട്രാഫിക് ജാമുകള്‍ ആളുകളെ ശ്വാസം മുട്ടിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം, ബെംഗളൂരു റോഡിലെ വൻ ഗതാഗതക്കുരുക്ക് തെളിയിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) വൈറലായത്. “ഈ സ്ഥലം ഏതെന്ന് ഊഹിക്കുക” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കമന്റ് വിഭാഗത്തിൽ Read More…

Featured Myth and Reality

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി! ആർക്കും അത് സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാം; കൗതുകമായി ‘സുബർണരേഖ’

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു. സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം Read More…

Lifestyle

നിങ്ങൾ അപ്പോള്‍ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂള്‍ വരുന്നു !

ജിപിഎസ്സിന്റെയോ ഫോണ്‍ ഡാറ്റയുടെയോ സഹായമില്ലാതെ ഇപ്പോള്‍ നിങ്ങൾ എവിടെയായിരുന്നുവെന്ന് കണ്ടെത്താനായി സാധിക്കുമോ? സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് കഴിയുമെന്നാണ്. കുറ്റാന്വേഷണ- ഫൊറന്‍സിക് ശാഖയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്.ലൊക്കേഷന്‍ ട്രാക്കിങ്ങിനായി മൈക്രോസ്‌കോപിക് ഫിംഗര്‍പ്രിന്റ് ആയി സൂഷ്മാണുക്കളാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഒരോ സ്ഥലങ്ങളിലും പല സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയാണുള്ളത്. ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷകരെ ഇത് അനുവദിക്കുന്നു. സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ജിപിഎസില്‍ നിന്നും വ്യത്യസ്തമായി ജിയോഗ്രാഫിക് പോപ്പുലേഷന്‍ സ്ട്രക്ടചര്‍ Read More…