Health

ഒരു ചെറു സ്പര്‍ശനം വിഷാദവും ഉത്കണ്ഠയും കുറയ്ക്കുമോ? പഠനം സൂചിപ്പിക്കുന്നതിങ്ങനെ

നമ്മളുടെ വിഷമ ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്നുള്ള തലോടല്‍, അല്ലെങ്കില്‍ തോളില്‍ തട്ടി എല്ലാം ശരിയാകുമെന്നുള്ള വാക്ക് വളരെ അധികം ഗുണപ്രദമാകും. വിവിധ തരത്തിലുള്ള ഇത്തരത്തിലെ സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്സിലെയും ഗവേഷകരുടെ കണ്ടെത്തല്‍. 13000 മുതിര്‍ന്നവരുടെയും കുട്ടികളുടയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഇവരെല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ശാരീര സ്പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ്.ഇതിലെ ഒരു പഠനം ചൂണ്ടികാണിക്കുന്നത് ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത്മറവിരോഗം ബാധിച്ച Read More…