പൂനെയിലെ വഡ്ഗാവ്ശേരി ഏരിയയിൽ കളിച്ചുകൊണ്ടിരുന്ന ഒരു ചെറിയ പെൺകുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ നാല് തെരുവ് നായ്ക്കളുടെ ഒരു കൂട്ടം പെട്ടെന്ന് അവരെ ആക്രമിക്കുന്നതായി കാണാം. പെൺകുട്ടികളിൽ ഒരാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, മറ്റേയാളെ നായ്ക്കൾ പിടികൂടി കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. WARNING! Visuals May Disturb Some Viewers ഭാഗ്യവശാൽ, രണ്ട് പേർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പെൺകുട്ടിയെ നായ്ക്കളിൽ നിന്ന് Read More…
Tag: Little girl
പ്ലീസ് ഹെല്‍പ്.. മോദിജി…. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്, പ്രധാനമന്ത്രിയോട് പരാതി പറയുന്ന കൊച്ചു പെൺകുട്ടി, മനോഹരമായ പോസ്റ്റ് വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്യ എന്ന അഞ്ചുവയസ്സുകാരി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കുട്ടിയുടെ പ്രവൃത്തിയാണ് ശ്രദ്ധേയമായത്. കുട്ടിയുടെ അച്ഛൻ അഭിരൂപ് ചാറ്റർജിയാണ് കത്ത് എക്‌സിൽ പങ്കുവെച്ചത്. ഇതിനകം 5,99,000-ലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്.കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “നരേന്ദ്ര മോദിജി, ഇവിടെ വലിയ ഗതാഗതക്കുരുക്കാണ്. ഞങ്ങൾക്ക് സ്കൂളുകളിലും ഓഫീസുകളിലും എത്താൻ വൈകുന്നു. റോഡുകൾ വളരെ മോശമാണ്. ദയവായി സഹായിക്കണം.” പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി എത്തിയത്. “അദ്ദേഹം Read More…
എന്റെ രാജ്യം, അഭിമാനം; കൊച്ചു പെൺകുട്ടിയുടെ ദേശീയഗാനാലാപനം ഹൃദയം കീഴടക്കുന്നു: വൈറൽ വീഡിയോ
അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി ഇന്ത്യയുടെ ദേശീയഗാനം പാടുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോയിംഗ് എംഎൽഎ മുച്ചു മിഥി(Mutchu Mithi)യാണ് ഈ വീഡിയോ X-ൽ പങ്കുവെച്ചത്. അദ്ദേഹം ഇങ്ങനെ എഴുതി, “അരുണാചലിലെവിടെയോ നിന്നുള്ള ഒരു കൊച്ചു ശബ്ദം വലിയൊരു രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുന്നു, ‘ഞാനാണ് ഇന്ത്യ, ഇന്ത്യയാണ് ഞാൻ’ എന്ന് ലോകത്തോട് വിളിച്ചുപറയുന്നു. ജയ് ഹിന്ദ്.” കുട്ടികൾക്കുമാത്രം സാധിക്കുന്ന ആത്മാർത്ഥതയോടെയും രാജ്യത്തോടുള്ള സ്നേഹത്തോടെയും ‘ജനഗണമന’ പാടുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുട്ടിയുടെ ഈ Read More…
റീലിന് റീച്ച് കൂട്ടാന്‍ അമ്മയുടെ മുഖത്തടിക്കുന്ന പെൺകുട്ടി: അതിരൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്
സോഷ്യൽ മീഡിയയിൽ വൈറലാകാണും കാഴ്ചക്കാരെ സമ്പാദിക്കാനുമായി എന്തും ചെയ്യാൻ മുതിരുന്ന നിരവധി ആളുകളുണ്ട്. ഇവയിൽ പലതും നെറ്റിസൺസിനിടയിൽ നിന്ന് കടുത്ത വിമർശനവും നേരിടാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം റീലിനായി ഒരു കൊച്ചു പെൺകുട്ടി തന്റെ അമ്മയുടെ കവിളത്തടിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ രൂക്ഷ വിമർശനത്തിന് വിധേയമായിരിക്കുന്നത്. സനയ രഞ്ജൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ വെറും തമാശയ്ക്കാണ് ചിത്രീകരിച്ചതെങ്കിലും ഇത് കാഴ്ചക്കാരിൽ നിന്ന് തീവ്രമായ പ്രതികരണത്തിന് കാരണമാകുകയായിരുന്നു. എന്തായാലും അവരുടെ ഉദ്ദേശം നടന്നു. ഏതാണ്ട് 2.77 Read More…
ക്യൂട്ട്! കുരുന്നിനൊപ്പം “ ബിഹു നൃത്തം” അവതരിപ്പിച്ച് അമ്മ: വീഡിയോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല
കുരുന്നുകളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കാരണം കുഞ്ഞുകുട്ടികളുടെ ഒരു ചെറിയ ചിരി മതി നമ്മുടെ അന്നത്തെ ദിവസം സന്തോഷകരമാക്കാൻ. ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ മികവുറ്റ പ്രകടനങ്ങളുടെയും കുട്ടി കുറുമ്പുകളുടെയും നിഷ്കളങ്കതയുടെയും അനേകായിരം വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. അതുപോലെ ഒരു ഗംഭീര പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു കുഞ്ഞ് പെൺകുട്ടിയും അവളുടെ അമ്മയും ചേർന്ന് അവതരിപ്പിച്ച ഒരു നൃത്ത വീഡിയോയാണിത്. പരമ്പരാഗത അസമീസ് നൃത്ത പരിപാടിയായ ബിഹു ആണ് ഇരുവരും Read More…
‘ഗുലാബി സാദി’- കൊച്ചു സുന്ദരിയുടെ മനോഹര നൃത്തം ഇന്റര്‍നെറ്റിൽ വൈറല്‍
എല്ലാ പ്രായത്തിലുമുള്ള ആളുകൾ ട്രെൻഡിംഗ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ, ആകർഷകമായ റീലുകൾ സൃഷ്ടിച്ചുകൊണ്ട് വിനോദത്തിൽ പങ്കുചേരുന്നു. അടുത്തിടെ, ‘ഗുലാബി സാദി,’ ‘തൗബ തൗബ,’ ‘സുസെകി’ തുടങ്ങിയ ജനപ്രിയ ട്യൂണുകൾ ഇന്റർനെറ്റ് ഏറ്റെടുത്തു. സെലിബ്രിറ്റികൾ പോലും ഈ ട്രെൻഡിൽ ചേർന്നു, അവരുടെ സ്വന്തം ക്ലിപ്പുകൾ നിർമ്മിക്കുകയും വൈറൽ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോകളിൽ ഏറ്റവും ആകർഷകമായത് ജർമ്മനിയിൽ നിന്നുള്ള ഒരു സുന്ദരി പെൺകുട്ടി Read More…
എന്താ… എക്സ്പ്രഷന്‍ ! കൊച്ചു പെൺകുട്ടിയുടെ നൃത്തം ഓൺലൈനിൽ ഹൃദയങ്ങൾ കീഴടക്കുന്നു- വീഡിയോ
കുട്ടികളുടെ നിരവധി വീഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാണാനും കേൾക്കാനും നമ്മൾ ഏറെ ഇഷ്ടപ്പെടുന്നതാണ് അത്തരത്തിലുള്ള വീഡിയോകൾ. സ്കൂൾ യൂണിഫോമിൽ നൃത്തം ചെയ്യുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പുതിയ നേപ്പാളി ചിത്രമായ ‘ബോക്സി കോ ഘർ’ എന്ന ചിത്രത്തിലെ ‘ബുജിന മൈലെ’ എന്ന ഗാനത്തിന് ചുവടു വയ്ക്കുകയാണ് കുട്ടി. View this post on Instagram A post shared by tiktoknepalofficial (@tiktoknepalofficial) ‘tiktoknepalofficial’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. Read More…







