Featured Oddly News

ഞായറാഴ്ച മാത്രം ഉണ്ടായത് 1.1 ദശലക്ഷം ഇടിമിന്നലുകള്‍; കാലാവസ്ഥാ നിരീക്ഷകര്‍ ഞെട്ടി…!

കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അപ്രതീക്ഷിത പ്രകൃതികോപങ്ങളാണ്. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടായ ഇടിമിന്നലുകള്‍ ലോകറെക്കോഡ് നേടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിലായി അടിച്ചത് 1.1 ദശലക്ഷത്തിലധികം മിന്നലുകളായിരുന്നു. സെന്‍ട്രല്‍ ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതര്‍സോണിന്റെ മിന്നല്‍ ട്രാക്കര്‍ അറിയിച്ചു. നിരവധി ലൈറ്റിംഗ് സ്ട്രൈക്കുകള്‍ ആകാശത്തെ കീഴടക്കിപ്പോള്‍ ഞെട്ടിയത് കാലാവസ്ഥാ നിരീക്ഷകരാണ്. ഉലൂരില്‍, 719,068 മിന്നലാക്രമണങ്ങള്‍ ഉണ്ടായി, 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരു വലിയ കൊടുങ്കാറ്റ് Read More…