ഹൈദരാബാദ്: ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘അലൻ ഹെംഡൺ ഡൂഡ്ലി സിൻഡ്രോം’ (എ.എച്ച്.ഡി.എസ്) ബാധിച്ച ഏഴ് കുട്ടികളുടെ ചികിത്സയ്ക്കായി കൈകോർത്ത് വനിതാ ഡോക്ടറും സഹപ്രവർത്തകരും. അമേരിക്കയിൽ ഏകദേശം ഒൻപത് കോടി രൂപ വിലവരുന്ന ജീവൻരക്ഷാ മരുന്നാണ് ശിശുരോഗവിദഗ്ധ ഡോ. ശിവരഞ്ജിനി സന്തോഷിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ച്, ഒരു കുട്ടിക്ക് പ്രതിവർഷം പരമാവധി 2.5 ലക്ഷം രൂപ മാത്രം ചെലവ് വരുന്ന രീതിയിൽ ലഭ്യമാക്കിയത്. രോഗികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘ആക്സസ് ടു മെഡിസിൻസ് ഇന്ത്യ’, ‘ഓർഗനൈസേഷൻ Read More…

