Healthy Food

രാവിലെ രണ്ട് പുഴുങ്ങിയ മുട്ട ശീലമാക്കൂ.. ഗുണങ്ങളേറെ, ഒരു ദിവസം നന്നായി തുടങ്ങാം…

പ്രഭാത ഭക്ഷണത്തോടൊപ്പം ദിനവും രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് . ആരോഗ്യത്തോടെയും ഊർജ്ജത്തോടെയും ഒരു ദിനം ആരംഭിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നാണിത്. മുട്ടകൾ പോഷകങ്ങളുടെ ഉറവിടമാണ് വേവിച്ച മുട്ടകളിൽ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ, മുട്ടയിൽ വിറ്റാമിനുകളും, ബി 12, ഡി, ഇ തുടങ്ങിയ ധാതുക്കളും സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഈ അവശ്യ പോഷകങ്ങൾ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, പനി, Read More…

Lifestyle

160,000 പൂക്കളില്‍ നിന്നും ലഭിക്കുക ഒരു കിലോ മാത്രം, സൗദിയുടെ അപൂര്‍വ തേനിന് വില 500 റിയാല്‍ വരെ

എല്ലാ തേനും മധുരമുള്ളതാണ്. എന്നാല്‍ സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണങ്ങളുണ്ട്. സൗദി അറേബ്യയിലെ അസീര്‍ പ്രദേശത്ത് നിന്നും ലഭ്യമാകുന്ന സിദ്ര് തേന്‍ ആദ്യമായിയാണ് വിദേശരാജ്യങ്ങലിലേക്ക് കയറ്റി അയച്ചത്. ഈ തേനില്‍ വളരെ അധികം ഔഷധഗുണങ്ങളുണ്ട്. 160000 പൂക്കളില്‍ നിന്ന് ഒരു കിലോഗ്രാം തേന്‍ മാത്രമാണ് ലഭിക്കുക എന്നത് ഇതിന്റെ ഡിമാന്‍ഡ് കൂട്ടുന്നു. സിദ്ര് മരങ്ങളുടെ പൂക്കളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തേന്‍ ആന്റി ഒക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ മറ്റ് കോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി Read More…

Lifestyle

‘പുരുഷനുവേണ്ടി നിങ്ങളുടേതായ ഒന്നും നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്’

മുതിര്‍ന്നവര്‍ക്ക് എപ്പോഴും കൗമാരപ്രായത്തിലുള്ളവരോട് എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കാനുണ്ടാകും. ഫിലാഡല്‍ഫിയയിലെ അക്കാദമിക് രംഗത്തു പ്രവര്‍ത്തിക്കുന്ന ന്യാഷ ജൂനിയര്‍ എന്ന യുവതിയുടെ ട്വിറ്ററിലെ ഒരു പോസ്റ്റും ഇത്തരത്തില്‍ ഒന്നായിരുന്നു. നിങ്ങള്‍ 40 വയസ്സിനു മുകളിലുള്ള സ്ത്രീയാണെന്നിരിക്കട്ടെ. 20 വയസ്സുവരെയുള്ള പുതിയ തലമുറയോട് എന്താണു പറയാനുള്ളത്- എന്നായിരുന്നു ഇപ്പോഴും പ്രസക്തമായ ആ പഴയ ന്യാഷയുടെ ട്വീറ്റ്. ശ്രദ്ധേയമായ ചില ഉപദേശങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം…

Health

എന്താണ് വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍ ? ജാഗ്രതൈ !

വളരെ രസകരമായ ഒരുതരം രക്‌താതിസമ്മര്‍ദമാണ്‌ വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍. ആശുപത്രിയില്‍വച്ച്‌ വെള്ളക്കോട്ട്‌ ധരിച്ച ഡോക്‌ടറോ നഴ്‌സോ പ്രഷര്‍ നോക്കുമ്പോള്‍ വളരെ കൂടിയിരിക്കുകയും പിന്നീട്‌ വീട്ടില്‍ വന്നു നോക്കുമ്പോള്‍ പ്രഷര്‍ സാധാരണനിലയില്‍ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്‌. ഡോക്‌ടറുടെ മുറിയാണെന്ന ചിന്തയാണ്‌ ഇത്തരക്കാരില്‍ പ്രഷര്‍ കുട്ടുന്നത്‌. ചെറിയ മാനസിക സമ്മര്‍ദവും പ്രഷര്‍ കൂടുതലായിരിക്കുമെന്ന ചിന്തപോലും രക്‌തസമ്മര്‍ദത്തില്‍ മാറ്റമുണ്ടാക്കും. ഇത്തരം രക്‌തസമ്മര്‍ദം കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അടുത്തകാലംവരെയുള്ള ധാരണ. എന്നാല്‍ ഈയിടെ നടത്തിയ പല പരീക്ഷണങ്ങളും വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷനെ അവഗണിക്കരുതെന്നാണു പറയുന്നത്‌. കാരണം വൈറ്റ്‌കോട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍ Read More…

Lifestyle

പ്രായം കുറച്ച് കുറവ് തോന്നിയ്ക്കണോ ? ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ

പ്രായം ഒരു അഞ്ച് വയസ്സെങ്കിലും കുറവ് തോന്നിയ്ക്കണമെന്നാണ് ഇന്ന് പലരും ആഗ്രഹിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമൊക്കെ പ്രായം മുന്നോട്ട് പോകുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായം കുറിച്ച് കുറവ് തോന്നിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നോക്കണം. അതിനായി എന്തൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം…. * ഇലക്കറികള്‍ – ആരോഗ്യത്തിന് ഇലക്കറികള്‍ തരുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. അതുപോലെ ചര്‍മ്മത്തിന് ഇലക്കറികള്‍ വളരെ പ്രധാനമാണ്. പോഷകങ്ങളുടെ ഉറവിടമാണ് Read More…

Lifestyle

വീട് വയ്ക്കുമ്പോള്‍…. അടുക്കളയിൽ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. ഇന്ന് പലരും വളരെ മനോഹരമായ രീതിയില്‍ തന്നെ അടുക്കള അറേഞ്ച് ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ തിരക്കുകള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങളും അടുക്കളയില്‍ ഒരുക്കാറുമുണ്ട്. വീട് വെയ്ക്കുമ്പോള്‍ അടുക്കളയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് അറിയാം…..

Healthy Food

കുരുമുളക് അത്ര കുഞ്ഞന്‍ അല്ല, സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല

കുരുമുളകിന് സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല. സുഗന്ധ വ്യഞ്ജനം എന്ന നിലയില്‍ മാത്രം കാണാതെ കുരുമുളകിന്റെ പിന്നിലെ ഔഷധഗുണം അറിഞ്ഞാല്‍ നമ്മളും പറയും ഈ കുഞ്ഞന്‍ കുരുമുളക് ഒരു സംഭവം തന്നെയാണെന്ന്. പല രോഗങ്ങളും എളുപ്പത്തില്‍ ശമിപ്പിക്കാന്‍ കുരുമുളകിന് സാധിക്കും. ദഹനക്കേട് തോന്നുമ്പോള്‍ മൂന്ന് നാല് കുരുമുളക് നന്നായി ചവച്ച് ഇറക്കിയാല്‍ അസ്വസ്ഥത മാറി കിട്ടും. കഫം,പനി നീര്‍വീഴ്ച എന്നിവ വന്നാല്‍ കുരുമുളക് ചവച്ചോ കാപ്പിയില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ലതാണ്. മൗത്ത് വാഷിനു പകരം കുരുമുളകും Read More…

Lifestyle

രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായ ദാമ്പത്യം ;  ഈ പ്രണയ പരിശീലക പറയുന്നു

രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായി ദാമ്പത്യം കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ശ്രദ്ധേയമാകുന്നത്. കെനിയ സ്റ്റീവന്‍സ് എന്ന യുവതിയാണ് തന്റെ ജീവിതം കൊണ്ട് ശ്രദ്ധേയ ആകുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ ആയ ഇവര്‍ 26 വര്‍ഷമായി ആദ്യ ഭര്‍ത്താവിനൊപ്പവും 10 വര്‍ഷമായി രണ്ടാമത്തെ ഭര്‍ത്താവിനൊപ്പവുമാണ് ജീവിയ്ക്കുന്നത്. കാള്‍, ടൈഗര്‍ എന്നിങ്ങനെയാണ് ഇവരുടെ ഭര്‍ത്താക്കന്മാരുടെ പേര്. ഒരു വീഡിയോയിലൂടെയാണ് കെനിയ തന്റെ ഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തിയത്. തന്റെ ആദ്യ ഭര്‍ത്താവിനെ പരാമര്‍ശിച്ച്, അവന്റെ പേര് കാള്‍ എന്നാണെന്നും 26 വര്‍ഷമായി Read More…

Lifestyle

ദിവസവും കണ്ണെഴുതിയാലുള്ള ഗുണങ്ങള്‍

തേജസുള്ളതും ആരോഗ്യം സ്ഫുരിക്കുന്നതുമായ കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി പണ്ട് പ്രത്യേകം തയ്യാറാക്കിയ കണ്‍മഷികൊണ്ട് കണ്ണെഴുതിയിരുന്നു. പൂവാങ്കുറുന്നില നീരില്‍ ഏഴുതവണയെങ്കിലും നനച്ചുണക്കിയ തുണി തിരിപോലെ ചുരുട്ടിയെടുക്കുക. എന്നിട്ട് പ്രത്യേകം കാച്ചിയ നെയ്യില്‍ നനച്ച് പുതിയ കലത്തിന്റെ താഴെവച്ച് കത്തിക്കുക. കലത്തിന്റെ അടിയില്‍ പിടിക്കുന്ന കരി ചുരണ്ടിയെടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കര്‍പ്പൂരമോ മറ്റു സുഗന്ധദ്രവ്യങ്ങളോ ചേര്‍ത്ത് കണ്ണിലെഴുതണം. പൂവാങ്കുറുന്നിലയ്ക്കു പകരം കഞ്ഞുണ്ണിയും ഇതിനായി ഉപയോഗിക്കാറുണ്ട്. താഴത്തെ കണ്‍പോളയ്ക്കകത്തുവേണം മഷി എഴുതാന്‍. നിത്യവും കണ്ണെഴുതിയാല്‍ കണ്ണില്‍ ചൊറിച്ചില്‍, പഴുപ്പുബാധ, ചുട്ടുനീറ്റല്‍, Read More…