Featured Good News

ആറ്റില്‍ മുങ്ങിത്താഴ്ന്ന നാലുവയസുകാരിക്ക് രക്ഷകനായി കോളജ് വിദ്യാര്‍ഥി

കുട്ടനാട്: വീടിനു മുന്നില്‍ കളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്കു വീണ നാലു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് ബന്ധുവായ യുവാവ്. മാമ്പുഴക്കരി പനിക്ക് ബൈജു തോമസിന്റെയും ജാസ്മിന്‍ ബൈജുവിന്റെയും മകനായ റോഹന്‍ ഡി. ജേക്കബാണ് (19) നാട്ടിലെ താരമായത്. ചങ്ങനാശേരി എസ്.ബി. കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റോഹന്‍. മാമ്പുഴക്കരി പനികീഴില്‍ ജോഷി കുര്യന്റെ മകള്‍ ആന്‍ മരിയയാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വീട്ടുമുറ്റത്ത് കുമള ഊതിപ്പറപ്പിച്ച് കളിക്കുന്നതിനിടെ തൊട്ടടുത്തായി ഒഴുകുന്ന പമ്പയാറ്റിലേക്ക് അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. Read More…

Featured Good News

വിമാനത്തില്‍ സിപിആറിലൂടെ സഹയാത്രികന്റെ ജീവന്‍ പിടിച്ചുനിര്‍ത്തി മലയാളി നഴ്‌സുമാര്‍

ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തില്‍ സഹായാത്രികന്റെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സുമാര്‍. കൊച്ചിയില്‍നിന്ന് യാത്ര തുടങ്ങി ഇരുപത് മിനിറ്റിനുള്ളില്‍ ഹൃദയാഘാതം സംഭവിച്ച സഹയാത്രികനാണ് ഇവര്‍ രക്ഷകരായത്. വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (26) ചെങ്ങന്നൂരില്‍ നിന്നുള്ള അജീഷ് നെല്‍സണും (29) കേരളത്തില്‍നിന്നുള്ള ഒരാള്‍ ശ്വാസംമുട്ടുന്നതു കണ്ടതും പൊടുന്നനെ ഇടപെടുകയായിരുന്നു. എയര്‍ അറേബ്യ വിമാനമായ ‘3 എല്‍ 128’ല്‍ യു.എ.ഇയില്‍ ജോലിക്കു ചേരാന്‍ പോകുകയായിരുന്നു ഇരുവരും. സഹയാത്രികന്റെ നിസഹായാവസ്ഥ കണ്ടതും അദ്ദേഹത്തെ സഹായിക്കാന്‍ ഇരുവരും ഓടിയെത്തി. രണ്ട് റൗണ്ട് Read More…

Good News

പതിമൂന്നാം നിലയില്‍ നിന്ന് രണ്ടു വയസ്സുകാരി താഴേക്ക്; കോരിയെടുത്ത് യുവാവ്; ദൈവത്തിന്റെ കരങ്ങള്‍…

‘ദൈവത്തിന്റെ കരങ്ങള്‍’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കി പതിമൂന്നാം നിലയില്‍നിന്നു വീണ കുഞ്ഞിനെ അത്ഭുതകരമായി പിടിച്ചെടുത്ത് യുവാവ്. ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി കുട്ടിയാണ് അബദ്ധത്തില്‍ താഴേക്കു വീണത്. സമൂഹമാധ്യമത്തില്‍ വൈറലായി സംഭവത്തിന്റെ വിഡിയോ . മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ‘ദൈവത്തിന്റെ കരങ്ങള്‍’ എന്നാണ് വിഡിയോയ്ക്ക് താഴെ ഏറെയും വരുന്ന കമന്‍റുകള്‍. ദേവിച്ചപട എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലാണ് രണ്ടു വയസ്സുകാരിയും കുടുംബവും താമസിക്കുന്നത്. പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് താഴേയക്ക് Read More…