Lifestyle

ബ്രേക്കപ്പുകള്‍ കൂടുതല്‍ ഉലയ്ക്കുന്നത് ആരെ? സ്ത്രീയേയോ പുരുഷനേയോ?

സാധാരണഗതിയില്‍, ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീയ്ക്കുമിടയില്‍ ബ്രേക്കപ്പുകള്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതിസന്ധിയിലാഴ്ത്തുന്നത് ആരെയാണ്? സ്ത്രീകളെ കൂടുതല്‍ വൈകാരികമായി ബാധിക്കുമെന്നും പുരുഷന്മാര്‍ വൈകാരികമായി ബാധിക്കപ്പെടാത്തവരാണെന്നുമാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ ഏറ്റവും പുതിയ പഠനം ഈ മുന്‍വിധി തകിടം മറിക്കുകയാണ്. ബിഹേവിയറല്‍ ആന്‍ഡ് ബ്രെയിന്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം, ഈ മുന്‍വിധി ഭേദിച്ച് ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നു. പുരുഷന്മാര്‍ പ്രണയബന്ധത്തെ കൂടുതല്‍ ആശ്രയിക്കുന്നവരാണെന്ന് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. വൈകാരിക പിന്തുണക്കും അടുപ്പത്തിനുമായി അവര്‍ പങ്കാളികളിലേക്ക് തിരിയുന്നു. Read More…

Featured Movie News

‘ഞാൻ തറയിൽ നിന്ന് ആഹാരം എടുത്ത് കഴിച്ചിട്ടുണ്ട്, സിനിമയ്ക്കുവേണ്ടിയത് ചെയ്തപ്പോള്‍ സങ്കടം തോന്നി..’ അരിസ്റ്റോ സുരേഷ്

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനായ സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു സുരേഷ്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ആദ്യ ചിത്രത്തിലെ ജനപ്രിയ ഗാനം ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാടിയും താരം പ്രേക്ഷകരുടെ പ്രിയ താരമായി മാറി. Read More…

Oddly News

രോഗി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍’ തിരിച്ചു കിട്ടി !

മരിച്ചെന്ന് ഉറപ്പുവരുത്തിശേഷം ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തയാള്‍ക്ക് ആംബുലന്‍സ്റോഡില്‍ സ്പീഡ് ബ്രേക്കര്‍ ചാടവെ ‘ജീവന്‍വച്ചു’!. മഹാരാഷ്ട്രയിലെ കോലാപ്പൂരാണ് സംഭവം. പാണ്ഡുരംഗ് ഉല്‍പെ എന്ന 65 കാരനാണ് സ്പീഡ് ബ്രേക്കര്‍ ‘പുതുജീവന്‍’ കൊടുത്തത്. ‘മരിച്ച’ശേഷം ആശുപത്രിയില്‍നിന്നു അദ്ദേഹത്തിന്റെ ‘മൃതദേഹം’ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സ്പീഡ് ബ്രേക്കര്‍ മറികടന്ന സമയത്ത് അദ്ദേഹത്തിന്റെ കൈവിരലുകള്‍ അനങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ സമീപത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 16നാണ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ കസബ-ബവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പെയ്ക്ക് ഹൃദയാഘാതമുണ്ടായത്. Read More…

Lifestyle

ഒന്നിനും സമയമില്ലേ? പുതുമകള്‍ ഇല്ലാതെയുള്ള ലൈംഗികത വെറും ആക്ടിവിറ്റി

മലയാളിയുടെ സന്തതസഹചാരിയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വാട്‌സാപ്പുമെല്ലാം ഇതിന്റെ ഉത്തരവാദികള്‍ തന്നെ. ജീവിത തിരക്കുകളും ജോലിയുടെ സമ്മര്‍ദവും കൂടിയാകുമ്പോള്‍ ഒന്നിനും സമയമില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു. സംതൃപ്തമായ ലൈംഗിക ജീവിതം സ്വപ്നം കാണാത്തവരായി ആരാണുള്ളത്. കൗമാരംപ്രായം മുതലേ മനുഷ്യമനസില്‍ തന്റെ ഭാവി ഇണയെപ്പറ്റിയുള്ള ചിന്തകള്‍ നിറയുന്നതായാണ് ശാസ്ത്രം പറയുന്നത്. യുവതീ യുവാക്കള്‍ കാണുന്ന സ്വപ്നങ്ങളില്‍ അധികവും തന്റെ ഇണയുമൊത്തുള്ള സന്തോഷകരമായ ജീവിതമായിരിക്കും. ഇങ്ങനെ ആനന്ദകരമായ ദാമ്പത്യം സ്വപ്നം കണ്ട് കുടുംബജീവിതത്തിലേക്ക് കടക്കുന്നു മിക്ക യുവതീ Read More…

Oddly News

70 കാരൻ 44വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു, 3.1 കോടി രൂപ ജീവനാംശം നൽകാൻ ഭൂമി വിറ്റു, 18 വര്‍ഷം നീണ്ട നിയമപോരാട്ടം

18 വര്‍ഷം നീണ്ട നിയമപോരാട്ടം കഴിഞ്ഞ് 73 കാരിയായ ഭാര്യയുമായുള്ള തന്റെ 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ 70 കാരനായ കര്‍ഷകന്‍ ജീവനാംശം നല്‍കിയത് 3.1 കോടി. തുക നല്‍കാനായി തന്റെ ഭൂമി തന്നെ വിറ്റു. കര്‍ഷകനായ സുബാഷ് ചന്ദ് വിവാഹമോചനത്തിന്റെ ഭാഗമായി കൃഷിഭൂമിയും വിളകളും വില്‍ക്കുകയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു. 18 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നാലര ദശകത്തോളം എത്തിയ ദമ്പത്യജീവിതം അവസാനിപ്പിച്ച് ഇവര്‍ വേര്‍പിരിഞ്ഞത്. Read More…

Lifestyle

സ്ത്രീകളിലെ ലൈംഗിക താല്‍പര്യക്കുറവിന്റെ കാരണം ? പരിഹാരമുണ്ട്

സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ലൈംഗിക താല്‍പര്യക്കുറവ്. ലൈംഗികതയെക്കുറിച്ച് കേള്‍ക്കുന്നതും സംസാരിക്കുന്നതും ഇവര്‍ക്ക് പൊതുവേ താല്‍പര്യമുണ്ടാവില്ല. ലൈംഗികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. സ്ത്രീകളിലാണ് പൊതുവേ ഇത്തരം സ്വഭാവ സവിശേഷതകള്‍ കണ്ടുവരുന്നത്. സെക്‌സിനോട് താല്‍പര്യക്കുറവ് ഉള്ളതിനാല്‍ ഇവര്‍ വിവാഹ കാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞും വിവാഹം നീട്ടിക്കൊണ്ടുപോവുകയോ വിവാഹം വേണ്ടെന്നു വയ്ക്കുകയോ ചെയ്‌തേക്കാം. ആശങ്കകള്‍ അതിരുവിടുമ്പോള്‍ സെക്‌സ് മോശം കാര്യമാണെന്ന ചിന്തയാണ് ഇവരുടെ മനസില്‍ നിറയുന്നത്. ലൈംഗികതയിലൂടെ പുരുഷന്റെ അടിമയായിത്തീരും എന്ന Read More…

Lifestyle

കാര്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ

കാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാറ്ററികള്‍. എന്നാല്‍ കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം തന്നെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. കാര്‍ ബാറ്ററിയുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷം മുഴുവന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്. ബാറ്ററിയുടെ താപനില വലിയ രീതിയില്‍ ഉയരുന്നത് തടയാനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിന് സഹായകമാകും. ഉയര്‍ന്ന തോതില്‍ അന്തരീക്ഷ താപനിലയുള്ളപ്പോഴും കാര്‍ ബാറ്ററിയിലേക്ക് ഈ താപനില പകരാതിരിക്കാനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ചൂട് കാലത്ത് തണലുള്ളടത്ത് Read More…