കർണാടകയിലെ തുമകുരു ജില്ലയിലുള്ള ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വൈകി പുള്ളിപ്പുലി വീടിനുള്ളിൽ കയറിയത് വലിയ പരിഭ്രാന്തി പരത്തി. വീട്ടുകാർ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് പുലി അകത്തേക്ക് കയറിയത്. ഇതിന് തൊട്ടുമുമ്പ് പുറത്തുകെട്ടിയിട്ടിരുന്ന ഒരു ആട്ടിൻകുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയിരുന്നു. കുനിഗൽ താലൂക്കിലെ ഹുലിയൂർദുർഗയ്ക്ക് സമീപമുള്ള ബന്ദിഗൗഡനപാളയ ഗ്രാമത്തിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഭക്ഷണം തേടി ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ പുലി ചിക്കമാരിയപ്പയുടെയും ഭാര്യ നരസമ്മയുടെയും വീട്ടിലേക്കാണ് കയറിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും ഈ പുള്ളിപ്പുലിയുടെ Read More…

