ഒടുവില്‍ അവര്‍ മത്സരവേദിയില്‍ നിന്നും വേര്‍പിരിഞ്ഞു. സെപ്റ്റംബര്‍ 4 ബുധനാഴ്ച പുറത്തിറക്കിയ 2024 ബാലണ്‍ ഡി ഓര്‍ നോമിനികളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഭാഗമായില്ല. 20 വര്‍ഷത്തിലേറെ നീണ്ട ആസ്ട്രിക്ക് അവസാനിച്ചു. 2003ന് ശേഷം ആദ്യമായാണ് ഇരുവരും പട്ടികയില്‍ ഉള്‍പ്പെടാതെ പോകന്നത്. 2023ല്‍ അവസാനമായി നേടിയ വിജയത്തോടെ മെസ്സി 8 തവണ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. റൊണാള്‍ഡോ 5 തവണയാണ് ഈ പുരസ്‌കാരം നേടിയത്. നിലവില്‍ അല്‍-നാസറിനൊപ്പം സൗദി പ്രോ ലീഗില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് Read More…
Tag: Leo Messi
മെസ്സിയുടെ കളികാണാന്‍ ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി ; പക്ഷേ ലിയോമാജിക് കാണാനായില്ല
ഏഷ്യന്‍ടൂറിന് എത്തിയ ഇന്റര്‍മിയാമിയുടെ ജഴ്‌സിയില്‍ ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി പന്തു തട്ടുന്നത് കാണാന്‍ എന്തായാലും ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി.ബുധനാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മിയാമിയുടെ ലയണല്‍ മെസ്സി ടോക്കിയോ ആരാധകരെ സന്തോഷിപ്പിച്ചു. പക്ഷേ കളി ഗോള്‍രഹിതമായി അവസാനിച്ചതിന് ശേഷം ജാപ്പനീസ് ക്ലബ്ബ് വിസല്‍ കോബെയോട് 4-3 പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. അടുത്തിടെ നടന്ന ഒരു ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ മൈതാനത്ത് അദ്ദേഹത്തിന്റെ അഭാവം ആരാധകരെ ചൊടിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മെസി കളത്തില്‍ എത്തിയത്. ജെ-ലീഗ് ടീമായ കോബെയ്ക്കെതിരായ Read More…
സൗദി അറേബ്യയില്‍ മെസ്സി ക്രിസ്ത്യാനോ പോരിന് കളമൊരുങ്ങുമോ? സൗദി ലീഗിനെ പ്രകീര്‍ത്തിച്ച് അര്‍ജന്റീന താരം
ആധുനിക ഫുട്‌ബോളിന്റെ ഏറ്റവും പുഷ്‌ക്കലമായ കാലമെന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ – ലയണേല്‍ മെസ്സി വൈരത്തെ കുറിക്കേണ്ടത്. സ്പാനിഷ് ലാലിഗയില്‍ ഇരുവരും ഉണ്ടായിരുന്ന കാലത്ത് ലോകത്തെ ഏറ്റവും കാഴ്ചക്കാരുള്ളതും മൂല്യമേറിയതുമായ ലീഗായിരുന്നു ലാലിഗ. പിന്നീട് രണ്ടു പേരും ക്ലബ്ബ് മാറിയതിന് പിന്നാലെ യൂവേഫ ചാംപ്യന്‍സ് ലീഗിലും ഇരുവരും ഏറ്റുമുട്ടി. മെസ്സിക്കായി സൗദി ക്ലബ്ബ അല്‍ ഹിലാല്‍ ശ്രമം തുടങ്ങിയെന്ന് അഭ്യൂഹം പരന്നതോടെ പഴയ ക്രിസ്ത്യാനോ – മെസ്സി വൈരം വീണ്ടും വന്നേക്കുമോ എന്ന് ചോദിച്ച ആരാധകര്‍.സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ Read More…
ലിയോണേല്‍ മെസ്സിയുടെ പിന്‍ഗാമി ; എച്ചെവേരിയ്ക്ക് പിന്നാലെ റയലും സിറ്റിയും പിഎസ്ജിയും
അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ അര്‍ജന്റീനിയന്‍ പ്രതിഭ ക്ലോഡിയോ എച്ചെവേരിയ്ക്ക് പിന്നാലെയാണ് വമ്പന്‍ ക്ലബ്ബുകള്‍. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂകാസില്‍ യുണൈറ്റഡും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും 17 വയസ്സുള്ള അര്‍ജന്റീനയുടെ റിവര്‍പ്‌ളേറ്റ് ക്ലബ്ബിന്റെ താരത്തിന് പിന്നാലെ ഓടുകയാണ്. അര്‍ജന്റീനയില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ പ്രതിഭ ലയണേല്‍ മെസ്സിയുടെ പിന്‍ഗാമി എന്നാണ് അറിയപ്പെടുന്നത്. ലോകകപ്പില്‍ അഞ്ചുഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അതേസമയം ലിയോണേല്‍ മെസ്സിയെപ്പോലെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയിലേക്ക് ചേക്കേറാനാണ് എച്ചെവേരിക്ക് താല്‍പ്പര്യം. Read More…
റൊണാള്‍ഡോയും മെസ്സിയും വീണ്ടും ഏറ്റുമുട്ടുമോ? ‘ദി ലാസ്റ്റ് ഡാന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന മത്സരം വാസ്തവമോ?
ക്രിസ്ത്യാനോ റൊണാള്‍ഡോയും ലിയോണേല്‍ മെസ്സിയും ഉള്‍പ്പെട്ട ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴത്തേത് പോലെ ഒരു ആവേശം ഈ നൂറ്റാണ്ടില്‍ ഇതുവരെ മറ്റൊരു മത്സരത്തിനും കിട്ടിയിട്ടില്ലെന്ന് വേണം കരുതാന്‍. ഇരുവരും വീണ്ടും ഏറ്റുമുട്ടാനുള്ള വിദൂര സാധ്യതകള്‍ പോലും അവസാനിപ്പിച്ചാണ് ക്രിസ്ത്യാനോ പിന്നീട് സൗദി അറേബ്യയിലേക്കും മെസ്സി വടക്കന്‍ അമേരിക്കയിലെ ഇന്റര്‍മിയാമിയിലേക്കും പോയത്. എന്നാല്‍ ലോകഫുട്‌ബോളിലെ ചക്രവര്‍ത്തിമാരുടെ യുദ്ധത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പില്‍ അല്‍-നാസര്‍ എഫ്സിക്കെതിരെ ഇന്റര്‍ മിയാമി എഫ്സി മത്സരിക്കാന്‍ പോവുകയാണെന്ന Read More…
അര്‍ജന്റീനിയന്‍ ആരാധകരെ തല്ലി ബ്രസീലിയന്‍ പോലീസ്, ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കവുമായി മെസ്സി, ബ്രസീല്‍ തോറ്റ മത്സരം സംഭവബഹുലം
എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി തോന്നിയതിനാലാണ് ലോക്കര്‍ റൂമിലേക്ക് തിരിച്ചു പോയതെന്ന് ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ഒരു ദുരന്തം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ മത്സരത്തില്‍ ഇന്ന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രസീലിയന്‍ പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിയിരുന്നു. മത്സരം ഒരു ഗോളിന് ജയിച്ച ശേഷം, അര്‍ജന്റീനിയന്‍ കളിക്കാര്‍ തങ്ങളുടെ ആരാധകരോടൊപ്പം ‘മരിച്ച ബ്രസീലിന് ഒരു മിനിറ്റ് നിശബ്ദത’ എന്ന Read More…