ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് ‘ചീത്ത കൊളസ്ട്രോൾ’. എന്നാൽ ‘എൽ.ഡി.എൽ’ (LDL) എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോൾ പൂർണ്ണമായും ദോഷകരമല്ല. കോശങ്ങളുടെ സംരക്ഷണം, ഹോർമോൺ ഉത്പാദനം തുടങ്ങിയ ശരീരത്തിന്റെ അവശ്യ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അനിവാര്യമാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൊളസ്ട്രോൾ എത്തിക്കുന്നത് എൽ.ഡി.എൽ കണികകളാണ്. അതിനാൽ തന്നെ എൽ.ഡി.എൽ സ്വതവേ മോശമോ ഉപയോഗശൂന്യമോ അല്ലെന്ന് ബെംഗളൂരു കാർഡിയാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സി.എം. നഗേഷ് വ്യക്തമാക്കുന്നു. എന്നാൽ വർഷങ്ങളോളം Read More…

