പ്രശസ്ത തന്മാത്രാ ജീവശാസ്ത്രജ്ഞനും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മുൻ പ്രൊഫസറുമായ ഡേവിഡ് സാബറ്റിനിയുടെ ജീവിതം അഞ്ച് വർഷം മുൻപാണ് കീഴ്മേൽ മറിഞ്ഞത്. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ‘mTOR’ എന്ന പ്രോട്ടീനെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ നൊബേൽ സമ്മാനത്തിന്റെ വക്കിലെത്തിനിൽക്കെയാണ്, സഹപ്രവർത്തകയായ ക്രിസ്റ്റിൻ കനൗസ് ഇയാൾക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്നത്. തുടർന്ന് വൈറ്റ്ഹൗസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും എംഐടിയിലെയും ഉന്നത പദവികൾ സാബറ്റിനിക്ക് രാജിവെക്കേണ്ടിവന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ലഭിക്കേണ്ടിയിരുന്ന പുതിയ ജോലി പ്രതിഷേധങ്ങളെത്തുടർന്ന് നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിലായ Read More…

