Sports

ലോകകപ്പിൽ ഒത്തുകളി വിവാദം: ‘ക്യാപ്റ്റനെ’ തീരുമാനിച്ചത് ലോറൻസ് ബിഷ്ണോയി സംഘം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കാനഡ ടീമിനെ ചുറ്റിപ്പറ്റിയുള്ള ഒത്തുകളി വിവാദം വലിയ ചർച്ചയാകുന്നു. കാനഡയും ന്യൂസിലൻഡും തമ്മിൽ നടന്ന ഗ്രൂപ്പ് മത്സരത്തിലെ ക്രമക്കേടുകളിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് നേരിട്ട് പങ്കുണ്ടെന്ന് കനേഡിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ (സി.ബി.സി.) റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) അന്വേഷണം തുടങ്ങിയിട്ടുണ്ട്. കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബാജ്‌വയുടെ ഇടപാടുകളെക്കുറിച്ച് അഴിമതി വിരുദ്ധ വിഭാഗം പരിശോധിച്ചുവരികയാണ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബാജ്‌വ എറിഞ്ഞ ഓവറിൽ അനാവശ്യമായി റണ്ണുകൾ വഴങ്ങിയതാണ് സംശയത്തിന് Read More…