അതുല്യനടന്‍ ജഗതി ശ്രീകുമാറിനെപ്പറ്റി നടനും നിര്‍മാതാവും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം വിവാദമാകുന്നു. ഷൂട്ടിംഗിനിടെ തന്റേതായ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതി ശ്രീകുമാറിന്റെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കൈയിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. Read More…
Tag: lal
അധികാരം, കുടിപ്പക, നിലനിൽപ്പിന്‍റെ രാജതന്ത്രം; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ
ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെയാണ് Read More…
‘നടികർ തിലകം’ അച്ഛന് പ്രേക്ഷകർ നൽകിയ പേര്, പറ്റുമെങ്കിൽ അത് മാറ്റണം’; പ്രഭുവിന്റെ ആവശ്യം അംഗീകരിച്ച് ലാല്‍
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങായിട്ടാണ് അനൗൺസ് ചെയ്തതെങ്കിലും ഇവിടെ അരങ്ങേറിയത് തികച്ചും നാടകീയമായ സംഭവങ്ങളായിരുന്നു. വേദിയിലേക്ക് തെന്നിന്ത്യയിലെ പ്രശസ്ത നടനും നടികർതിലകം ശിവാജി ഗണേശന്റെ മകനുമായ പ്രഭുവിന്റെ കടന്നുവരവാണ് സദസ്സിനെ വിസ്മയിപ്പിക്കുകയും കൗതുകകരവുമാക്കിയത്. നടികർതിലകത്തിലെ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗ ബിൻ ഷാഹിർ, സുരേഷ് കൃഷ്ണ’ ഛായാഗ്രാഹകൻ ആൽബി, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ,മറ്റ് Read More…



