പാകിസ്ഥാനിലെ ലാഹോറിലുള്ള ഒരു ഫാം ഹൗസിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെൺകടുവയുടെ ആക്രമണത്തിൽ 19-കാരനായ ഫാം തൊഴിലാളി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫാം ഹൗസ് ഉടമയെയും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെയും പോലീസ് അറസ്റ്റ് ചെയ്തു. തൽഹ എന്ന യുവാവാണ് മരിച്ചത്. വീഡിയോ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൽഹയെ ടിക് ടോക് താരമായ നോമാൻ ഹസ്സൻ കാറിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. വന്യജീവി Read More…

