ആയുസ് കൂട്ടാനായി പല വഴികളും സ്വീകരിക്കുന്നവരെപ്പറ്റി റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. ആയുസ് വര്‍ധിപ്പിക്കാനായി ഉറക്കത്തിനോട് ബൈ ബൈ പറഞ്ഞിരിക്കുകയാണ് ജാപ്പനീസ് വ്യവസായി ദയ്‌സുകെ ഹൂറി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ദിവസം വെറും 30 മിനിറ്റ് മാത്രമാണ് ഇയാള്‍ ഉറക്കങ്ങുന്നത്. തന്റെ ശരീരത്തിനെയും തലച്ചോറിനെയും പരിശീലിപ്പിച്ച് ഈ സമയക്രമവുമായി പാകപ്പെടുത്തി എന്നാണ് ദയ്‌സുകെ പറയുന്നത്.തന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇത് അനുകരിക്കുകയാണെങ്കില്‍ ആയുസ് കുറയുകമാത്രമല്ല ജീവിതകാലം മുഴുവന്‍ ഒരു രോഗിയായി ജീവിച്ചു തീര്‍ക്കേണ്ടതായും വരും. Read More…
Tag: Lack of sleep
മോശം ഉറക്കം നിങ്ങളുടെ തലച്ചോറിന്റെ പ്രായം വര്‍ധിപ്പിക്കും; ഉറക്കവും തലച്ചോറിന്റെ പ്രായവും തമ്മില്‍ ബന്ധമുണ്ടോ ?
തലച്ചോറിന് പതിവിലും വേഗത്തില്‍ പ്രായമാകുമ്പോള്‍, ഓര്‍മ്മകളുടെ തകര്‍ച്ചയും ആരംഭിക്കുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ഉറക്കക്കുറവ് തന്നെയാണ്. നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു അത്യാവശ്യ ‘മസ്തിഷ്‌ക സംരക്ഷണ’ പ്രവര്‍ത്തനമാണ് ഉറക്കം. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ നിന്നുള്ള ഒരു പഠനം, മധ്യവയസ്‌കരിലെ ഉറക്കത്തിന്റെ അഭാവത്തെ വിശകലനം ചെയ്യുകയുണ്ടായി. മസ്തിഷ്‌കത്തിന്റെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യത്തേത് തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിയാതെ വരുന്നു എന്നതാണ് . ഉറക്ക പ്രശ്‌നങ്ങള്‍ തലച്ചോറിന്റെ പ്രായത്തെ വര്‍ധിപ്പിക്കുമെന്ന് Read More…