Crime

കള്ളനുണ്ടെന്ന് പൊലീസ്, കാവലിരുന്ന വീട്ടുകാര്‍ ഉറങ്ങിപ്പോയി; കുറ്റി ഇടാത്ത വാതിലിലൂടെ കയറി കള്ളന്‍

കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ ഉറങ്ങാതെ കാവലിരുന്നെങ്കിലും ഇടയ്ക്ക് ഒന്ന് കണ്ണടച്ചുപോയി. ആ കൃത്യസമയം നോക്കി കള്ളന്‍ വീട്ടിലേക്ക് ചാടി കയറി. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത വാതിലിലൂടെ കയറിയായിരുന്നു മോഷണം. 24,900 രൂപയും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വെളുപ്പിനാണ് കവര്‍ച്ച നടത്തിയത്. ഈ മേഖലയില്‍ കള്ളന്‍മാര്‍ ഇറങ്ങിയതായി പോലീസിനു വിവരം ലഭിച്ചതിനാല്‍ പോലിസ് എല്ലാ വീടുകളിലെയും Read More…